മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴന്റെ കളി ജീവിതത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡ്. സ്‌പിന്നിനെ നേരിടുന്നതിൽ രാഹുൽ ദ്രാവിഡിന്റെ ഉപദേശമാണ് തനിക്ക് പുതിയ ലോകം തുറന്ന് തന്നതെന്ന് പീറ്റേഴ്സൻ തന്നെ വെളിപ്പെടുത്തുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് അനുഭവങ്ങളും ലോകോത്തര കളിക്കാരായ രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ് എന്നിവരൊടൊപ്പമുള്ള കളി ജീവിതവും തന്റെ ഷോട്ടുകളുടെ ശേഖരം വർധിപ്പിക്കാൻ സഹായിച്ചെന്ന് പീറ്റേഴ്സൻ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കൻ ചാർജേഴ്സ്, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് പീറ്റേഴ്സൻ.

Also Read: ഐപിഎൽ ഫൈനൽ നവംബർ 10ന്: ചൈനീസ് സ്പോൺസർ മാറില്ല; പകരം കളിക്കാർക്കുള്ള പരിധി ഒഴിവാക്കും

“സ്‌പിൻ കളിക്കുന്നതിലെ കലയെ വിശദീകരിച്ച് ദ്രാവിഡ് എനിക്കൊരു മനോഹര ഇ മെയിൽ അയച്ചിരുന്നു. അതിന് ശേഷം ഒരു പുതിയ ലോകമാണ് ഞാൻ കണ്ടത്. ബോൾ ഡെലിവറായ ശേഷം ആദ്യം നോക്കേണ്ടത് ലെങ്താണെന്ന് അദ്ദേഹം വ്യക്തമാക്കി തന്നു.” സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പീറ്റേഴ്സൻ വ്യക്തമാക്കി.

Also Read: അഫ്രീദി അതിവേഗ സെഞ്ചുറി നേടിയത് സച്ചിന്റെ ബാറ്റുകൊണ്ട്; വെളിപ്പെടുത്തൽ

2004ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പീറ്റേഴ്സൻ അടുത്ത ഒരു ദശാബ്ദം ഇംഗ്ലീഷ് ക്രിക്കറ്റിന്റെ നെടുതൂണ് തന്നെയായിരുന്നു. അക്കാലത്ത് ലോകക്രിക്കറ്റിലെ തന്നെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്ന പീറ്റേഴ്സൻ നായകന്റെ റോളിലും തിളങ്ങി.

104 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനായി പാഡണിഞ്ഞ പീറ്റേഴ്സൻ 8181 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 136 ഏകദിനങ്ങളിൽ നിന്ന് 4440 റൺസാണ് പീറ്റേഴ്സന്റെ സമ്പാദ്യം. ടെസ്റ്റിൽ 47.28ഉം ഏകദിനത്തിൽ 40.73ഉം റൺശരാശരിയും നിലനിർത്താൻ പീറ്റേഴ്സന് സാധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook