/indian-express-malayalam/media/media_files/uploads/2023/08/dravid.jpg)
'പരീക്ഷണങ്ങള്‍ വെറുതെയല്ല'; ഇന്ത്യയുടെ മധ്യനിരയെ കുറിച്ച് രാഹുല്‍ ദ്രാവിഡ്
ഏഷ്യകപ്പില്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ എന്നിവരും പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ബാറ്റര്‍ ശ്രേയസ് അയ്യരെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ദേശീയ ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ''അവര്‍ തിരിച്ചെത്തിയതും അവര്‍ നന്നായി ബൗള്‍ ചെയ്യുന്നത് കാണുന്നതും വളരെ സന്തോഷകരമാണ്. ജസ്പ്രീത് ബുംറയെ കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്ക് നഷ്ടമായിരുന്നു. താരം അധികം കളിച്ചിട്ടില്ല. അയര്‍ലന്‍ഡിനെതിരായ മത്സരങ്ങള്‍ അനായാസമാക്കാന്‍ ഒരു നല്ല അവസരമായിരുന്നു. ഇപ്പോള്‍ ലോകകപ്പിന് മുമ്പ് അത് കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാസം മുഴുവന്‍ ഉണ്ട്. ഇരുവരുടെയും തിരിച്ചുവരവ് പേസ് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഒപ്ഷനുകള്‍ നല്‍കുന്നു, ''ദ്രാവിഡ് പറഞ്ഞു.
നട്ടെല്ലിന് പരുക്കുമൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ മുഴുവന്‍ നഷ്ടമായ ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തി നേടിയതായും ദ്രാവിഡ് പറഞ്ഞു. താരം നന്നായി കളിച്ചു. ഇപ്പോള്‍ നമ്മള്‍ അവസരം കൊടുക്കുകയാണ്. താരത്തിന് നഷ്ടമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഗെയിമുകളും മത്സരങ്ങളുമാണ്, അത് നമുക്ക് ഏഷ്യാ കപ്പില്‍ നല്‍കാനും അവനെ ലോകകപ്പിലേക്ക് ഉയര്‍ത്താനും കഴിയും. ഫിറ്റ്നസിന്റെ കാര്യത്തിലും, എല്ലാ കാര്യങ്ങളിലും, ഈ ക്യാമ്പില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. അഷ്യാ കപ്പിലും ഓസ്ട്രേലിയയ്ക്കെതിരെയും ഞങ്ങള്‍ക്ക് ചില ഗെയിമുകള്‍ ലഭിച്ചിട്ടുണ്ട്, ആ മത്സരങ്ങളിലും അവസരം നല്‍കണം. ദ്രാവിഡ് പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ കെ എല്‍ രാഹുലിനും അയ്യര്‍ക്കും ഋഷഭ് പന്തിനും സമയബന്ധിതമായ പരുക്കുകള്‍ മധ്യനിരയില്‍ മറ്റ് കളിക്കാരെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതായും ദ്രാവിഡ് പറഞ്ഞു. ''നമ്മള്‍ പരീക്ഷണം നടത്താന്‍ വേണ്ടിയല്ല, ചിലപ്പോള്‍ അതിന് പ്രത്യേക കാരണങ്ങളുണ്ടാകും. നമ്പര്‍ 4 ഉം 5 ഉം സ്‌പോട്ടുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു, ആരാണ് അവിടെ വരാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല എന്ന ധാരണ നല്‍കുന്നു. രണ്ട് സ്ഥാനങ്ങളിലേക്കുള്ള മൂന്ന് പേരുകള്‍ ആരാണെന്ന് 18-19 മാസം മുമ്പ് എനിക്ക് നിങ്ങളോട് പറയാമായിരുന്നു. ശ്രേയസ് അയ്യര്‍ക്കും കെ എല്‍ രാഹുലിനും ഋഷഭ് പന്തിനും ഇടയിലായിരുന്നു അത്. സംശയമൊന്നും ഉണ്ടായിരുന്നില്ല,'' ദ്രാവിഡ് പറഞ്ഞു.
'രണ്ട് മാസത്തിനുള്ളില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്. അത് സംഭവിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്? ആ രണ്ട് സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്ന മൂന്ന് പേര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു, മറ്റുള്ളവരെ ആ സ്ഥാനങ്ങളില്‍ നിര്‍ത്തുകയും ആര്‍ക്കാണ് ഇത് ചെയ്യാന്‍ കഴിയുകയെന്ന് നോക്കുകയും വേണം. ഒരു ലോകകപ്പ് വന്നാല്‍ അവര്‍ ഫിറ്റല്ല. ആ സാഹചര്യത്തില്‍ ഞങ്ങള്‍ കുറച്ച് ആളുകളെ പരീക്ഷിച്ചു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡെറാഡൂണ്‍-ഡല്‍ഹി ഹൈവേയില്‍ നടന്ന ഒരു ഭീകരമായ കാര്‍ അപകടത്തില്‍ ഒന്നിലധികം പരിക്കുകള്‍ ഏറ്റുവാങ്ങി പന്ത് ഇപ്പോഴും പരുക്കിലായിരിക്കുമ്പോള്‍, മാര്‍ച്ചിലും മെയ് മാസത്തിലും യഥാക്രമം അയ്യര്‍ക്കും രാഹുലിനും മുതുകിനും തുടയ്ക്കും പരിക്കേറ്റു. ശ്രയസ് അയ്യരും കെ എല്‍ രാഹുലും സുഖം പ്രാപിച്ച് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാണ്. എന്നാല്‍, ആദ്യ രണ്ട് മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.