/indian-express-malayalam/media/media_files/uploads/2018/01/Rahul-Dravid.jpg)
മുംബൈ: രാഹുല്‍ ദ്രാവിഡിന് ആശ്വാസം. ഇരട്ട പദവി പരാതിയില്‍ ദ്രാവിഡിന് അനുകൂലമായ തീരുമാനവുമായി ബിസിസിഐ. ഇരട്ട പദവി പരാതി ബിസിസിഐയുടെ എത്തിക്‌സ് ഓഫീസര്‍ ഡി.കെ.ജെയ്ന്‍ തള്ളി. പരാതി നിലനില്‍ക്കുന്നതല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
''പരാതി ഞാന്‍ തള്ളി. രാഹുല്‍ ദ്രാവിഡ് ഇരട്ട പദവി വഹിക്കുന്നില്ല. മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡ് ഇരട്ട പദവി വഹിക്കുന്നതായി തെളിഞ്ഞിട്ടില്ല. അതുകൊണ്ട് പരാതിയ്ക്ക് യാതൊരു അടിസ്ഥാനമില്ലെന്ന് കണ്ട് പരാതി തള്ളിക്കളയുന്നു'' ഡി.കെ.ജെയ്ന്‍ പറഞ്ഞു.
എംപിസിഎ മേധാവി സഞ്ജീവ് ഗുപ്തയാണ് രാഹുല്‍ ദ്രാവിഡിനെതിരെ പരാതി നല്‍കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരിക്കെ തന്നെ ഇന്ത്യ സിമന്റ്‌സിലും രാഹുലിന് ജോലിയുണ്ടെന്നായിരുന്നു പരാതി. കഴിഞ്ഞ ചൊവ്വാഴ്ച പരാതിയില്‍ രാഹുല്‍ ജെയ്‌നു മുന്നില്‍ ഹാജരായിരുന്നു. നേരത്തെ സെപ്റ്റംബര്‍ 26 ലും ദ്രാവിഡ് വിശദീകരണം നല്‍കിയിരുന്നു.
നിലവില്‍ എന്‍സിഎയുടെ ഡയറക്ടറാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ സിമന്റ്‌സിലെ വൈസ് പ്രസിഡന്റുമാണ് രാഹുല്‍ ദ്രാവിഡ്. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ദ്രാവിഡ്. ഇന്ത്യ സിമന്റ്‌സില്‍ നിന്നും താന്‍ അവധിയെടുത്തിട്ടുണ്ടെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.
ബിസിസിഐയുടെ നിയമപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം പദവികള്‍ വഹിക്കാന്‍ കഴിയില്ല. നേരത്തെ സൗരവ്വ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും ഇരട്ട പദവി വഹിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us