പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ രാഹുല്‍ ദ്രാവിഡ് !

രാഹുല്‍ ദ്രാവിഡ് പിങ്ക് ബോളില്‍ സെഞ്ചുറി നേടിയത് ഇന്ത്യന്‍ ടീമിന് വേണ്ടിയല്ല

ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരമാണ് ബംഗ്ലാദേശിനെതിരെ നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി പിങ്ക് ബോളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് സ്വന്തം.

രാഹുല്‍ ദ്രാവിഡ് പിങ്ക് ബോളില്‍ സെഞ്ചുറി നേടിയത് ഇന്ത്യന്‍ ടീമിന് വേണ്ടിയല്ല. ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പിലാണ് ദ്രാവിഡ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. കൗണ്ടി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന കര്‍ട്ടണ്‍ റൈസര്‍ മത്സരത്തില്‍ പിങ്ക് ബോളാണ് പരീക്ഷിച്ചത്. എംസിസിയും നോട്ടിന്‍ഹാംഷെറിയും തമ്മിലാണ് അന്ന് മത്സരം നടന്നത്. എംസിസിക്ക് വേണ്ടി കളത്തിലിറങ്ങിയ രാഹുല്‍ ദ്രാവിഡ് പിങ്ക് ബോളില്‍ സെഞ്ചുറി നേടുകയും ചെയ്തു.

Read Also: നായകന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ; ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു, 241 റൺസിന്റെ ലീഡ്

2011 ലാണ് ഈ മത്സരം നടന്നത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് പന്ത് മാത്രം നേരിട്ട രാഹുല്‍ ദ്രാവിഡ് റണ്‍സൊന്നും എടുക്കാതെ പുറത്താകുകയായിരുന്നു. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ദ്രാവിഡ് സെഞ്ചുറി നേടി. 106 റണ്‍സാണ് ദ്രാവിഡ് അന്ന് സ്വന്തം പേരില്‍ കുറിച്ചത്. പിങ്ക് ബോള്‍ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രാഹുല്‍ ദ്രാവിഡ് സ്വന്തമാക്കിയത് അങ്ങനെയാണ്. ഈ മത്സരത്തില്‍ 174 റണ്‍സിന് എംസിസി ജയിക്കുകയും ചെയ്തു.

world cup, ലോകകപ്പ്, rahul dravid,രാഹുല്‍ ദ്രാവിഡ്, virat kohli,വിരാട് കോഹ്ലി, team india,ടീം ഇന്ത്യ, ie malayalam, ഐഇ മലയാളം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് പിങ്ക് ബോൾ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റാണ് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്നത്. ടെസ്റ്റ് കരിയറിലെ 27-ാം ടെസ്റ്റ് സെഞ്ചുറിയാണ് കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ കോഹ്‌ലി നേടിയത്. പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി. 12 ഫോറുകൾ അടക്കമാണ് വിരാട് കോഹ്‌ലി കൊൽക്കത്തയിൽ സെഞ്ചുറി സ്വന്തമാക്കിയത്.

Read Also: ‘മത്സരത്തിനിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്‌ലി’; ചിരിയുണർത്തി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്

ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rahul dravid became the first indian to score a century in pink ball cricket

Next Story
വീര നായകൻ; റെക്കോർഡുകൾ തിരുത്തിയെഴുതിയ കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിങ്സ്virat kohli, വിരാട് കോഹ്‌ലി, records, റെക്കോഡ്, ricky ponting, റിക്കി പോണ്ടിങ്, sachin tendulker, india vs Bangladesh, pink ball test, ഇന്ത്യ, ബംഗ്ലാദേശ്, പിങ്ക് ബോൾ ടെസ്റ്റ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com