Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

നടു റോഡില്‍ കട്ടക്കലിപ്പുമായി രാഹുല്‍ ദ്രാവിഡ്; അമ്പരപ്പില്‍ കോഹ്ലിയും ആരാധകരും

48-ാം വയസില്‍ ആരാധകരുടെ ധാരണകള്‍ എല്ലാം തെറ്റിച്ചിരിക്കുകയാണ് ദ്രാവിഡ്

കളത്തിലെ മാന്യതക്കും ക്ഷമക്കും തന്ത്രങ്ങള്‍ക്കും പേരുകേട്ട കളിക്കാരനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. എന്നാല്‍ 48-ാം വയസില്‍ ആരാധകരുടെ ധാരണകള്‍ എല്ലാം തെറ്റിച്ചിരിക്കുകയാണ് ദ്രാവിഡ്. ക്രെഡ് കമ്പനിയുടെ പുതിയ പരസ്യത്തിലാണ് താരം തന്റെ കലിപ്പ് മോഡിലെത്തിയിരിക്കുന്നത്.

Read More: ഭുവിയുടെ തിരിച്ചുവരവ് ബോളിങ് നിരയുടെ ആഴം കൂട്ടും, ടീം സന്തുലിതം: ഡേവിഡ് വാര്‍ണര്‍

പരസ്യം പുറത്തിറങ്ങിയതോടെ അമ്പരപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍. രാഹുല്‍ ഭായിയുടെ ഈ വശം ഇതുവരെ കണ്ടിട്ടില്ല എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന ക്രെഡ് കമ്പനി, ഇന്ത്യൻ പ്രീമിയർ ലീഗിനായി ഒരുക്കിയ പരസ്യത്തിലാണ് ദ്രാവിഡിന്റെ പുതിയ അവതാരം. ദ്രാവിഡിനൊപ്പം നടൻ ജിം സർബും പരസ്യത്തിലുണ്ട്. തൻ‌മയ് ഭട്ട്, ദേവയ്യ ബോപ്പണ്ണ, പുനീത് ചദ്ദ, നൂപുർ പൈ, വിശാൽ ദയാമ എന്നിവരാണ് പരസ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rahul dravid as angry young man virat kohli shocked

Next Story
ഭുവിയുടെ തിരിച്ചുവരവ് ബോളിങ് നിരയുടെ ആഴം കൂട്ടും, ടീം സന്തുലിതം: ഡേവിഡ് വാര്‍ണര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express