Latest News

ഇന്ത്യൻ ടീമിന്റെ മുഖ്യ പരീശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു

നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പര മുതൽ ദ്രാവിഡ് ചുമതലയിലുണ്ടാവും

rahul dravid, dravid, bcci, cricket news, sports news

ഇന്ത്യൻ പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു. നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഹോം പരമ്പര മുതൽ ദ്രാവിഡ് ചുമതലയിലുണ്ടാവും.

സുലക്ഷണ നായിക്, ആർപി സിംഗ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിന്റെ നിയമന തീരുമാനം എടുത്തത്.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെടുന്നത് ഒരു തികഞ്ഞ ബഹുമതിയാണ്, ഈ റോളിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്,” തന്റെ നിയമനത്തെക്കുറിച്ച് ദ്രാവിഡ് പറഞ്ഞു.

” രവി ശാസ്ത്രിയുടെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, ഇത് മുന്നോട്ട് കൊണ്ടുപോകാൻ ടീമിനൊപ്പം പ്രയത്നിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻസിഎ, അണ്ടർ19, ഇന്ത്യ എ എന്നിവയിലെ മിക്ക താരങ്ങളുമായും അടുത്ത് പ്രവർത്തിച്ചതിനാൽ, അവർക്ക് എല്ലാ ദിവസവും മെച്ചപ്പെടുത്താനുള്ള അഭിനിവേശവും ആഗ്രഹവും ഉണ്ടെന്ന് എനിക്കറിയാം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചില മാർക്വീ മൾട്ടി-ടീം ഇവന്റുകളുണ്ട്. ഞങ്ങളുടെ കഴിവുകൾ നേടുന്നതിന് കളിക്കാരുമായും സപ്പോർട്ട് സ്റ്റാഫുകളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ”ദ്രാവിഡ് പറഞ്ഞതായി ബിസിസിഐ ഉദ്ധരിച്ചു.

ദ്രാവിഡിന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു: “രാഹുലിന് മികച്ച ക്രിക്കറ്റ് ജീവിതമുണ്ട്, ഗെയിമിലെ മികച്ചവരിൽ ഒരാളാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെ മികച്ച രീതിയിൽ സഹായിച്ചിട്ടുണ്ട്,” ഗാംഗുലി പറഞ്ഞു.

Also Read: കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഭാവി ചർച്ച ചെയ്യാൻ ബിസിസിഐ, ന്യൂസിലൻഡ് ടി20 പരമ്പരയിൽ രോഹിത് നായകനായേക്കും

“എൻസിഎയിലെ രാഹുലിന്റെ പ്രയത്നം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ പോയ നിരവധി യുവ ക്രിക്കറ്റ് പ്രതിഭകളെ വളർത്തിയെടുത്തു. അദ്ദേഹത്തിന്റെ പുതിയ പ്രവർത്തന മേഖല ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ൽ ഇന്ത്യയിൽ നടക്കുന്ന 50 ഓവർ ലോകകപ്പ് വരെ രണ്ട് വർഷത്തേക്കാണ് രാഹുലിനെ പരിശീലകനായി നിയമിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു ദ്രാവിഡ്.

അതിനിടെ, കാലാവാധി പൂർത്തിയാക്കി സേവനമവസാനിപ്പിക്കുന്ന രവി ശാസ്ത്രി (മുൻ ടീം ഡയറക്ടർ & ഹെഡ് കോച്ച്), ബി അരുൺ (ബൗളിംഗ് കോച്ച്), ആർ ശ്രീധർ (ഫീൽഡിംഗ് കോച്ച്), വിക്രം റാത്തൂർ (ബാറ്റിംഗ് കോച്ച്) എന്നിവരെ ബിസിസിഐ അഭിനന്ദിച്ചു.

“ശാസ്ത്രിയുടെ കീഴിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം ധീരവും നിർഭയവുമായ ഒരു സമീപനം സ്വീകരിച്ചു, കൂടാതെ നാട്ടിലും പുറത്തും സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ ടെസ്റ്റ് ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തെത്തി, ഇംഗ്ലണ്ടിൽ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം നേടി,” ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഓസ്‌ട്രേലിയയിൽ (2018-19) ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ മാറി, 2020-21ൽ മറ്റൊരു പരമ്പര വിജയത്തോടെ ഇന്ത്യ. ന്യൂസിലൻഡിനെ 5-0ന് തകർത്തപ്പോൾ ഉഭയകക്ഷി പരമ്പരയിലെ 5 ടി20കളും വിജയിച്ച ആദ്യ ടീം കൂടിയാണ് ഇന്ത്യ. ശാസ്ത്രിയുടെയും ടീമിന്റെയും മാർഗനിർദേശത്തിന് കീഴിൽ, ഇന്ത്യ അവരുടെ ഏഴ് ടെസ്റ്റ് പരമ്പരകളും സ്വന്തം തട്ടകത്തിൽ നേടി, ”പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rahul dravid appointed as india head coach

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com