Latest News

കൊൽക്കത്തയ്ക്ക് എതിരെയുള്ള പ്രകടനം; ക്രെഡിറ്റ് രോഹിത്തിന്റെ ക്യാപ്റ്റൻസിക്കെന്ന് രാഹുൽ ചഹാർ

കൊൽക്കത്തയ്ക്ക് എതിരെ മുംബൈയുടെ വിജയത്തിൽ നിർണായകമായത് രാഹുൽ ചഹാറിന്റെ പ്രകനമായിരുന്നു

Rahul Chahar, IPL 2021, MI vs KKR, Mumbai beat Kolkata, Rohit Sharma, Rohit Sharma Captaincy, MI vs KKR, IPL 2021, ie malayalam

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള വിജയത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ക്രെഡിറ്റ് നൽകി മുംബൈ ലെഗ് സ്പിന്നർ രാഹുൽ ചഹാർ. ”ഒരു സ്പിന്നർക്ക് കളിയെ മാറ്റി മറിക്കാൻ കഴിയും” എന്ന വിശ്വാസം തനിക്ക് ഉണ്ടയിരുന്നെങ്കിലും രോഹിത് നൽകിയ ആത്മവിശ്യാസമാണ് തന്റെ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചത് എന്ന് ചഹാർ പറഞ്ഞു. കൊൽക്കത്തയ്ക്ക് എതിരെ മുംബൈയുടെ വിജയത്തിൽ നിർണായകമായത് രാഹുൽ ചഹാറിന്റെ പ്രകനമായിരുന്നു.

അധികം വലുതല്ലാത്ത 153 എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ആദ്യത്തെ 8.5 ഓവറിൽ 72 റൺസ് നേടി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമായി അടുത്ത 72 റൺസ് പിന്തുടരുമ്പോഴാണ് ചഹാർ ആദ്യ പ്രഹരം നൽകിയത്. നന്നായി കളിച്ചു കൊണ്ടിരുന്ന ശുബ്മാൻ ഗില്ലിനെ ആദ്യം പറഞ്ഞയച്ച ചഹാർ തുടരെ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകൾ കൂടി നേടി കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഈ 21 കാരൻ 27 റൺസ് മാത്രം വിട്ടുനൽകി നേടിയ 4 വിക്കറ്റുകളാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.

”രോഹിത് എന്നോട് ആത്മവിശ്വാസത്തോടെ ബോൾ ചെയ്യാൻ പറഞ്ഞു, നീ നന്നായി ബോൾ എറിയുന്നുണ്ട്. നിന്റെ ചില പന്തുകൾ എനിക്ക് തന്നെ മനസിലാക്കാൻ കഴിയാറില്ല. അവർക്കും അങ്ങനെ തന്നെയാകും തോന്നുക. ശ്രദ്ധിച്ച് നല്ല ലെങ്ങ്തിൽ സ്പിൻ കണ്ടെത്തി എറിയാൻ ശ്രമിക്കുക” രോഹിത് പറഞ്ഞതായി ചഹാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആർക്കെങ്കിലും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുമെങ്കിൽ അത് സ്പിന്നേഴ്‌സിനാണെന്നും താൻ വിശ്വസിച്ചിരുന്നു എന്നും ചഹാർ കൂട്ടിച്ചേർത്തു.

ഹർദിക് പാണ്ഡ്യക്കെതിരെയും പൊള്ളാർഡിനെതിരെയും നെറ്റ്സിൽ ബോൾ ചെയ്യുമ്പോൾ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നാറില്ലന്നും ഇന്ത്യക്കായി മൂന്ന് ടി20കളിൽ നീലക്കുപ്പായമണിഞ്ഞ ചഹാർ പറഞ്ഞു. മുംബൈ നിരയിലെ കൂറ്റനടിക്കാരാണ് പാണ്ഡ്യയും പൊള്ളാർഡും.

കൊൽക്കത്തയുടെ ഏറ്റവും ഫോമിലുള്ള നിതീഷ് റാണയെ പുറത്താക്കി ചഹാർ തന്റെ നാലാം വിക്കറ്റ് പൂർത്തിയാക്കിയ ശേഷം ബംഗ്ലാദേശ് ഓൾറൗണ്ടറായ ഷാക്കിബ് അൽഹസനെ മുംബൈയുടെ മറ്റൊരു സ്പിന്നറായ കൃണാൽ പാണ്ഡ്യയാണ് പുറത്തിറിക്കിയത്. രണ്ട് പേരും ചേർന്ന് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടുകയായിരുന്നു. അവസാന മൂന്ന് ഓവറുകളിൽ നിന്ന് 21 റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന ടീമിനെ പേസർമാരായ ബുംറയും ട്രെന്റ് ബോൾട്ടും കൂടി 142 ൽ ഒതുക്കി. അവസാനം 10 റൺസിന്റെ ജയവും ഉറപ്പിച്ചു.

സൺറൈസേഴ്സിനെതിരെ ഏപ്രിൽ 17 ശനിയാഴ്ച ചെന്നൈയിലാണ് മുംബൈയുടെ അടുത്ത മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rahul chahar credits rohits captaincy mantra for epic turnaround against kkr

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express