scorecardresearch

രണ്ട് വട്ടം കൊതിപ്പിച്ചു, മൂന്നാം വട്ടം സ്വന്തമാക്കി റഹ്മത്ത് ഷാ; ചരിത്രത്തില്‍ പകരക്കാരനില്ലാത്ത നേട്ടം

നാലാം വിക്കറ്റില്‍ അസ്ഗര്‍ അഫ്ഗാനുമൊത്ത് 120 റണ്‍സും കൂട്ടിച്ചേര്‍ത്തു

Rahmath Shah,റഹ്മത്ത് ഷാ, Rahmath Shah Century,റഹ്മത്ത് ഷാ സെഞ്ചുറി, AFG vs BAN, First Afghan player to scoer century in test, ie malayalam,

ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ താരം റഹ്മത്ത് ഷാ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന്‍ താരം എന്ന നേട്ടമാണ് ഷാ ഇന്ന് തന്റെ പേരിലാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെയാണ് റഹ്മത്ത് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

ചായയ്ക്ക് പിരിഞ്ഞതിന് ശേഷം കളി വീണ്ടും ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഷാ മൂന്നക്കം കടന്നത്. പത്ത് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതാണ് ഷായുടെ സെഞ്ചുറി. ബംഗ്ലാദേശ് സ്പിന്നര്‍മാരെ ഷാ നന്നായി പരീക്ഷിക്കുന്നതിനും മത്സരം സാക്ഷിയായി.

നേരത്തെ തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ ഷായ്ക്ക് സാധിക്കുമായിരുന്നു. അയര്‍ലാന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു അത്. എന്നാല്‍ രണ്ട് റണ്‍സകലെ പുറത്തായതോടെ ഷായ്ക്ക് റെക്കോര്‍ഡ് നഷ്ടമായി. അതേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 24 റണ്‍സകലെയായിരുന്നു ഷായ്ക്ക് സെഞ്ചുറി നഷ്ടമായത്.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഷാ പുറത്തായി. നയീം ഹസന്റെ പന്തിലാണ് ഷാ പുറത്താകുന്നത്. നായകന്‍ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാന്‍ താരങ്ങള്‍ എഴുന്നേറ്റ് നിന്നാണ് ഷായെ സ്വീകരിച്ചത്. 102 റണ്‍സെടുത്ത് പുറത്തായ ഷായെ അഭിനന്ദിക്കാന്‍ ബംഗ്ലാദേശ് താരങ്ങളും അരികിലെത്തി.

നാലാം വിക്കറ്റില്‍ അസ്ഗര്‍ അഫ്ഗാനുമൊത്ത് 120 റണ്‍സും കൂട്ടിച്ചേര്‍ത്തു ഷാ. സ്‌കോര്‍ 77-3 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് ഷായും അസ്ഗറും ഒത്തു ചേര്‍ന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rahmat shah becomes 1st afghanistan cricketer to hit test hundred