ന്യൂകാസിൽ: ഇംഗ്ലീഷ് പ്രിമിയലർ ലീഗ് ഫുട്ബോളിൽ വിജയകുതിപ്പ് തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഈ വർഷം തുടർച്ചയായി 18 മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സിറ്റി. ഈ വര്‍ഷത്തെ അവസാന മൽസരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു.

31-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗിന്റേതായിരുന്നു വിജയ ഗോള്‍. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ 18-ാം ജയമാണിത്. 58 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 43 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും 18 പോയിന്‍റ് മാത്രമുള്ള ന്യൂകാസില്‍ 15-ാം സ്ഥാനത്തുമാണ്. സീസൺ പകുതിയാകുമ്പോഴേക്കും സിറ്റി കിരീടം നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ