/indian-express-malayalam/media/media_files/uploads/2017/12/city.jpg)
ന്യൂകാസിൽ: ഇംഗ്ലീഷ് പ്രിമിയലർ ലീഗ് ഫുട്ബോളിൽ വിജയകുതിപ്പ് തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഈ വർഷം തുടർച്ചയായി 18 മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സിറ്റി. ഈ വര്‍ഷത്തെ അവസാന മൽസരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു.
31-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗിന്റേതായിരുന്നു വിജയ ഗോള്‍. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ 18-ാം ജയമാണിത്. 58 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 43 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും 18 പോയിന്‍റ് മാത്രമുള്ള ന്യൂകാസില്‍ 15-ാം സ്ഥാനത്തുമാണ്. സീസൺ പകുതിയാകുമ്പോഴേക്കും സിറ്റി കിരീടം നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us