എത്ര മനോഹരമായ നിമിഷമാണിത്; ഗാബ ടെസ്റ്റ് വിജയത്തിനു ശേഷം രഹാനെയുടെ പ്രസംഗം ഇങ്ങനെ

ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാത്ത കാർത്തിക് ത്യാഗി, കുൽദീപ് യാദവ് എന്നിവരെ അഭിനന്ദിക്കാനും രഹാനെ പ്രത്യേകം ശ്രദ്ധിച്ചു

ഓസ്ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ലോകകപ്പ് വിജയത്തിന്റെ പകിട്ട് നൽകുന്നതാണ്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യ ഗാബയിൽ 32 വർഷത്തിനിടയിൽ ഓസീസിനെ തോൽപ്പിക്കുന്ന ആദ്യ ടീം ആകുകയും ചെയ്തു. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിൽ ടീം നായകൻ അജിങ്ക്യ രഹാനെയുടെ മികവ് എടുത്തു പറയേണ്ടതാണ്.

Read Also: ഐഫോൺ 11, 12 സീരിസുകൾ സ്വന്തമാക്കാം 16000 രൂപ വരെ വിലക്കുറവിൽ

ഗാബയിലെ വിജയത്തിനുശേഷം സഹതാരങ്ങളെ അഭിനന്ദിക്കുന്ന നായകൻ രഹാനെയുടെ പ്രസംഗം ഏറെ വൈകാരികമാണ്. ടീമിലെ ഓരോരുത്തർക്കും രഹാനെ നന്ദി പറഞ്ഞു. “നമുക്കെല്ലാവർക്കും ഇത് വളരെ നല്ലൊരു നിമിഷമാണ്. അഡ്‌ലെയ്‌ഡിൽ സംഭവിച്ചതും അതിനുശേഷം ഒരു ടീമെന്ന നിലയിൽ നമ്മൾ തിരിച്ചുവന്നതും കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു,”  രഹാനെ പറഞ്ഞു.

ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാത്ത കാർത്തിക് ത്യാഗി, കുൽദീപ് യാദവ് എന്നിവരെ അഭിനന്ദിക്കാനും രഹാനെ പ്രത്യേകം ശ്രദ്ധിച്ചു. “കുൽദീപിനെയും കാർത്തിക്കിനെയും പ്രത്യേകം ഓർക്കുന്നു. എനിക്കറിയാം നിങ്ങൾ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പക്ഷേ, എനിക്ക് തോന്നുന്നു, ടീമിനൊപ്പം ചേർന്നുള്ള നിങ്ങളുടെ പിന്തുണയും സാന്നിധ്യവും മികച്ചതായിരുന്നു. നമ്മൾ ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നു, നിങ്ങളുടെ സമയം തീർച്ചയായും വന്നെത്തും,”  രഹാനെ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rahanes dressing room speech from gabba video

Next Story
സഞ്ജുവിനെയോ ശ്രേയസിനെയോ മാറ്റി പന്തിനെ നിശ്ചിത ഓവർ ടീമിലും ഉൾപ്പെടുത്തണം: ബ്രാഡ് ഹോഗ്ICC Test rankings, ഐസിസി ടെസ്റ്റ് റാങ്കിങ്, ICC latest Test rankings, pant, rishabh pant, റിഷഭ് പന്ത്, ടെസ്റ്റ് റാങ്കിങ്, വിരാട് കോഹ്‌ലി, Test cricket ranking, Virat Kohli, Jasprit Bumrah, Steve smith, cricket news, sports news
The moderation of comments is automated and not cleared manually by malayalam.indianexpress.com