French Open 2020 Men’s Final, Rafael Nadal vs Novak Djokovic Tennis Score Result: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് 2020 ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രഞ്ച് ഓപ്പൺ 2020 പുരുഷ സിംഗിൾസ് ഫൈനലിൽ നദാലിന്റെ ജയം. സ്കോർ 6-0, 6-2, 7-5 . ഇതോടെ തന്റെ കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണ് നദാൽ സ്വന്തമാക്കിയത്. 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെ നേട്ടത്തിനൊപ്പം നദാൽ എഥ്തി.
മത്സരത്തിന്റെ ആദ്യ സെറ്റ് 6-0ന് നദാൽ നേടി.6-2, 7-5 എന്നിങ്ങനെ തുടർ സെറ്റുകളും നേടി.
Quality line painting from @DjokerNole
#RolandGarros pic.twitter.com/hhDvL66CVI
— Roland-Garros (@rolandgarros) October 11, 2020
Breaking blue. Seeing red. #RolandGarros pic.twitter.com/RzbQZMoD4u
— Roland-Garros (@rolandgarros) October 11, 2020
ആദ്യ രണ്ട് സീഡ് താരങ്ങൾ ഏറ്റുമുട്ടുന്ന 56-ാമത്തെ മത്സരമാണിത്. ഏറ്റവുമധികം സമനില കൈവരിച്ചതും ഇവർ തമ്മിലുള്ള മത്സരങ്ങളിലാണ്. ഒരു ഗ്രാൻഡ് സ്ലാമിൽ 16-ാം തവണയും ഒരു ഗ്രാൻഡ് സ്ലാം ഫൈനലിൽ ഒമ്പതാമത്തെ തവണയുമാണ് അവർ ഏറ്റുമുട്ടുന്നത്. മത്സരങ്ങളിൽ ഇരുവരും നാലവ് വീതം വിജയങ്ങളും സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇത് മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook