ടെന്നീസ് കോര്‍ട്ടിലെ സ്പാനിഷ് കരുത്തന് റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്ന നദാലും മേരി സിസ്ക പെരേല്ലോയുടേയും വിവാഹ നിശ്ചയം ഉടന്‍ നടക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ എടിപി വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും 2005 മുതല്‍ ഒരുമിച്ചാണ്. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും.
ടെന്നീസില്‍ വിജയങ്ങള്‍ തുടരുമ്പോഴും റാഫേലിന്റെ പ്രണയ ജീവിതം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത് അപൂര്‍വ്വമായിരുന്നു. കാമുകി മത്സരം കാണാന്‍ വന്നിരുന്നത് അപൂര്‍വ്വമായി മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അപൂര്‍വ്വം. ഈയടുത്താണ് സിസ്ക നദാലിന്റെ മത്സരങ്ങള്‍ക്ക് എത്തി തുടങ്ങിയത്.
@RafaelNadal is officially off the market after proposing to his girlfriend Maria Francisca "Xisca" Perello
Congratulations Rafa! pic.twitter.com/LkSckpHVxr
— ATP Tour (@ATP_Tour) January 30, 2019
ഇന്‍ഷുറൻസ് മേഖലയില്‍ ജോലി ചെയ്തിരുന്ന സിസ്ക ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷന്റെ പ്രൊജക്ട് ഡയറക്ടറാണ്. എന്നാല്‍ തന്റെ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തായത് നദാലിനെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം കയര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook