ഫ്രഞ്ച് ഓപ്പൺ ഫൈനലുറപ്പിച്ച് റാഫേൽ നദാൽ. മറ്റൊരു ഇതിഹാസ താരം റോജർ ഫെഡററെ സെമിയിൽ പരാജയപ്പെടുത്തിയാണ് നദാലിന്റെ കുതിപ്പ്. 2015ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൻ കിരീടം ലക്ഷ്യം വച്ച് കളിമൺ കോർട്ടിലിറങ്ങിയ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ വീഴ്ത്തിയത്. സ്കോർ: 6-3, 6-4, 6-2.
F E D A L#RG19 pic.twitter.com/HsuXssMPVo
— Roland-Garros (@rolandgarros) June 7, 2019
കണക്കുകളിൽ നദാൽ തന്നെയാണ് മുന്നിലെങ്കിലും റോളണ്ട് ഗാരോസിൽ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഫെഡററിങ്ങിയത്. എന്നാൽ 24-ാം തവണയും ഫെഡററെ വീഴ്ത്തി നദാൽ മുന്നോട്ട് കുതിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ മുഖാമുഖമെത്തിയ അഞ്ചു മൽസരങ്ങളിലും നദാലിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഫെഡററിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നദാൽ വിജയത്തിലാണ് പോരാട്ടം അവസാനിപ്പിച്ചത്.
He's never lost a semi-final here…
Nadal looking to repeat history as he takes a two sets to love lead over Federer.
//t.co/nKZ3xJ2F6o #RG19 pic.twitter.com/ilA9gyHd0n
— Roland-Garros (@rolandgarros) June 7, 2019
നേർക്കുനേർ വന്ന 39 മത്സരങ്ങളിൽ 15 എണ്ണത്തിൽ മാത്രമാണ് ഫെഡറർക്ക് ജയം സ്വന്തമാക്കാൻ സാധിച്ചത്. 2009ന് ശേഷം ഇതുവരെ കളിമണ കോർട്ടിൽ നദാലിനെ പരാജയപ്പെടുത്താൻ ഫെഡറർക്ക് സാധിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. ഫ്രഞ്ച് ഓപ്പണിൽ നേർക്കുനേരെത്തിയ ആറാമത്തെ മൽസരത്തിലും നദാലിന് മുന്നിൽ കീഴടങ്ങുകയായിരുന്നു ഫെഡറർ.
അതേസമയം തന്റെ കരിയറിലെ 12-ാം ഫ്രഞ്ച് ഓപ്പൺ ഫൈനലിനാണ് നദാൽ യോഗ്യത നേടിയിരിക്കുന്നത്. ഫൈനലിൽ ഒന്നാം സീഡ് നോവാക് ജ്യോക്കോവിച്ചിനെയോ നാലാം സീഡ് ഡെമിനിക് തീമിനെയോ നേരിടും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook