എന്തുകൊണ്ട് ലോകം തന്നെ ഇത്രമേല്‍ സ്‌നേഹിക്കുന്നതെന്ന് ഒരിക്കല്‍ കൂടി കാണിച്ചു തരികയാണ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. യുഎസ് ഓപ്പണിലായിരുന്നു ഹൃദയം തൊടുന്ന ആ കാഴ്ച അരങ്ങേറിയത്. തന്നെ കാണാനെത്തിയ ആരാധകരുടെ ഇടയില്‍ നിന്നും കരയുന്ന ബാലനെ എടുത്തുയര്‍ത്തി കണ്ണീരൊപ്പുകയായിരുന്നു നദാല്‍
നദാലിന്റെ ഓട്ടോഗ്രാഫിനായി ആരാധകര്‍ തിരക്ക് കൂട്ടിയപ്പോള്‍ അതിനിടയില്‍ ശ്വാസം കിട്ടിനാകാതെ കുട്ടി കരയുകയായിരുന്നു. കുട്ടിയെ കണ്ടതും നദാല്‍ അവനെ എടുത്തുയര്‍ത്തി തന്റെ അടുത്ത് നിര്‍ത്തി. ശേഷം കുഞ്ഞുമുഖത്തെ കണ്ണുനീര്‍ തുടച്ചു കളഞ്ഞ നദാല്‍ അവന്റെ തൊപ്പിയില്‍ തന്റെ ഓട്ടോഗ്രാഫും നല്‍കി. കരയണ്ടെന്നും അച്ഛനേയും അമ്മയേയും കണ്ടെത്താമെന്നും നദാല്‍ പറഞ്ഞു.
Moments like these @rafanadal | #USOpen pic.twitter.com/FFWoDAiBaw
— US Open Tennis (@usopen) August 30, 2019
തന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ പോരിനിറങ്ങിയിരിക്കുന്നത്. കൊറിയന്‍ താരം ഹിയന്‍ ചങിനെ പരാജയപ്പെടുത്തി നദാല്‍ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 6-3,6-4,6-2 ആയിരുന്നു സ്‌കോര്‍.
Read Here: നദാലും സിസ്‌കയും വിവാഹിതരാകുന്നു; പക്ഷെ റാഫ കലിപ്പ് മോഡിലാണ്!