scorecardresearch

കളിമണ്‍ കോര്‍ട്ടിലെ ഓരേ ഒരു രാജാവ്; ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിനെ കീഴടക്കി നദാല്‍

സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവാണ് നദാലിന്റെ എതിരാളി

French Open, Nadal vs Djokovic
Photo: Twitter/ Roland-Garros

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ക്ലാസിക് പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേല്‍ നദാല്‍ ഫ്രെഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ ജയം. സ്കോര്‍ 6-2 4-6 6-2 7-6.

“ഇതെനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഇവിടെ കളിക്കുക എന്നത് എനിക്ക് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാണ്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്,” മത്സരശേഷം നദാല്‍ പറഞ്ഞു.

“വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. ജോക്കോവിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന് എതിരെ കളിക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. ജോക്കോവിച്ചിനെതിരെ ആദ്യ പോയിന്റ് മുതല്‍ അവസാനം വരെ ഓരേ മികവ് പുലര്‍ത്തണം,” നദാല്‍ കൂട്ടിച്ചേര്‍ത്തു.

13 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള നദാല്‍ കഴിഞ്ഞ വര്‍ഷം ജോക്കോവിച്ചിനോട് സെമിയില്‍ പരാജയം രുചിച്ചിരുന്നു. പരിക്കുകളുടെ പിടിയില്‍ നിന്ന് മോചിതനായ പുതിയ നദാലിനെയായിരുന്നു ഇത്തവണ കളത്തില്‍ കണ്ടത്.

പ്രീ ക്വാര്‍ട്ടറില്‍ ഫെലിക്സ് ഓഗറിനോട് അഞ്ച് സെറ്റ് നീണ്ട മത്സരത്തിലൊടുവിലായിരുന്നു നദാലിന്റെ വിജയം. 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ ഇക്കുറിയിറങ്ങുന്നത്. ജോക്കോവിച്ചാകട്ടെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകത്തതിനാല്‍ 20 ല്‍ തന്നെ തുടരുകയാണ്.

സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവാണ് നദാലിന്റെ എതിരാളി. സ്പെയിനിന്റെ അയ്സരാസ് ഗാര്‍ഫിയയെ കീഴടക്കിയാണ് സ്വരേവ് സെമിയിലെത്തിയത്. സ്കോര്‍ 6-4, 6-4, 4-6, 7-6.

Also Read: IPL 2022: ടൂര്‍ണമെന്റിന്റെ താരമായി ജോസ് ബട്ലര്‍; മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rafael nadal beats novak djokovic to reach french open semifinals