മാഡ്രിഡ്: ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ്. കോവിഡ്-19 വ്യാപനം തടയാന്‍ ലോകം അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോള്‍ കായിക മത്സരം റദ്ദാക്കപ്പെട്ടു. ആരാധകരും കായിക താരങ്ങളും ഒരുപോലെ നിരാശരും ദുഖിതരും. അവര്‍ക്ക് ആശ്വാസമായി വെര്‍ച്വല്‍ മാഡ്രിഡ് ഓപ്പണ്‍ നടത്താന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

പ്രമുഖ ടെന്നീസ് താരങ്ങളായ റാഫേല്‍ നഡാലും ആന്‍ഡി മുറേയും ഓണ്‍ലൈനില്‍ നടക്കുന്ന ഈ ഓപ്പണില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ താരങ്ങള്‍ വീട്ടില്‍ നിന്നും പങ്കെടുക്കും. 12 താരങ്ങളാണ് ഇതുവരെ മത്സരത്തിന് സന്നദ്ധത അറിയിച്ചത്.

Read Also: കാസര്‍ഗോഡ് അതീവജാഗ്രത തുടരുമെന്ന്‌ സ്‌പെഷ്യല്‍ ഓഫീസര്‍; കൂടുതല്‍ ബെഡ് സൗകര്യമൊരുക്കി

ഡേവിഡ് ഗോഫിന്‍, ജോണ്‍ ഇസ്‌നര്‍, കരണ്‍ ഖചനോവ്, യൂജിന്‍ ബൗചാര്‍ഡ്, ക്രിസ്റ്റീന മാഡെനോവിക്, കികി ബെര്‍ട്ടന്‍സ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. ടിവിയിലും സോഷ്യല്‍ മീഡിയയിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

ഈ മത്സരം രസകരമാണെന്നും തങ്ങളുടെ കായിക ഇനത്തില്‍ മത്സരം തിരികെ കൊണ്ടുവരുമെന്നും ഖചനോവ് പറയുന്നു.

പുരുഷന്‍മാരുടേയും സ്ത്രീകളുടേയും ഇനങ്ങളില്‍ 1,50,000 യൂറോ വീതം സമ്മാനത്തുകയായി വിതരണം ചെയ്യും. മത്സരങ്ങളില്ലാത്തത് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ടെന്നീസ് താരങ്ങളെ സഹായിക്കുന്നതിന് ഈ തുകയില്‍ നിന്നും വിജയികള്‍ക്ക് സംഭവാന നല്‍കാം. കൂടാതെ, കോവിഡ്-19 മഹാമാരിയുടെ സാമൂഹികാഘാതം കുറയ്ക്കുന്നതിനുവേണ്ടി 50,000 യൂറോയും സംഭാവന നല്‍കും. 16 താരങ്ങള്‍ വീതം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read in English: Rafael Nadal, Andy Murray confirmed in virtual Madrid Open

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook