ഇന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിലുള്ള ഏറ്റവും മികച്ച പേസര്‍മാരിലൊരാലാണ് കഗിസോ റബാഡ. മികച്ച പേസറാണെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തിന്റെ പേരിലാണ് റബാഡ ഇപ്പോള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിനിടെ റബാഡ എറിഞ്ഞ അതിവിചിത്രമായൊരു പന്താണ് താരത്തെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാക്കി മാറ്റുന്നത്.

ഓസീസിന്റെ ബാറ്റിങ്ങില്‍ ഒമ്പതാം ഓവറിലാണ് സംഭവം. റണ്ണപ്പെടുത്ത് പന്തെറിയാനായി പാഞ്ഞെത്തിയ റബാഡയ്ക്ക് പന്തിലുള്ള ഗ്രിപ്പ് നഷ്ടപ്പെടുകയും പന്ത് മുകളിലേക്ക് റോക്കറ്റ് പോലെ പോവുകയുമായിരുന്നു. കൈയില്‍ തെറിച്ച് പോയ പന്തെയത്തില്‍ ഗള്ളിയില്‍ നില്‍ക്കുകയായിരുന്ന ഫീല്‍ഡറുടെ കൈകളിലാണ് പതിച്ചത്.

വിചിത്ര പന്ത് കണ്ട് റബാഡയടക്കം മൈതാനത്തുള്ളവരെല്ലാം ചിരിച്ചു പോയി. അംപയര്‍ ആ പന്ത് ഡെഡ് ബോളായിട്ടാണ് പരിഗണിച്ചത്. ബാറ്റ് ചെയ്ത മാക്‌സ്വെല്ലിനും ചിരിയടക്കാനായില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളില്‍ ഒന്നായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റബാഡയെ പോലൊരു ബൗളര്‍ക്ക് പറ്റിയ അബദ്ധത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook