/indian-express-malayalam/media/media_files/uploads/2023/09/r-praggnanandhaa-my-mother-can-tell-just-by-looking-at-my-face-body-language-if-i-have-a-good-position-on-board-899546.jpeg)
ചിത്രീകരണം. വിഷ്ണുറാം
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ താരം ആര്‍ പ്രഗ്‌നാനന്ദ ദേശീയ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒപ്പം സെലിബ്രിറ്റിയായി മാറിയ ഒരാളുണ്ട്. താരത്തിന്റെ അമ്മ നാഗലക്ഷ്മി. പ്രഗ്‌നാനന്ദ ഫൈനൽ കളിക്കുമ്പോൾ അരികില്‍ നിശബ്ദയായി, ഉദ്വെഗത്തോടെ നിൽക്കുന്ന ആ അമ്മയുടെ ചിത്രം മാതൃത്വത്തിന്റെ, ലക്ഷ്യത്തിലെത്താൻ കൂട്ട് നിൽക്കുന്നതിന്റെ, സ്നേഹത്തിന്റെ, സഹനത്തിന്റെ… എല്ലാം നേർചിത്രമായി.
ചെസ്സ് മത്സരത്തെ തനിക്ക് കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് നാഗലക്ഷ്മി പറഞ്ഞിട്ടുണ്ടെങ്കിലും, ഗെയിമുകള്‍ക്കിടയില്‍ മകനെ നോക്കി നിൽക്കുമ്പോൾ കളി എങ്ങനെ പോകുന്നു എന്ന ഒരു ഏകദേശ ധാരണ അവർക്ക് ഉണ്ടായിരുന്നു എന്ന് പ്രഗ്‌നാനന്ദ പറയുന്നു. ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രഗ്‌നാനന്ദ.
'എന്റെ മുഖമോ ശരീരഭാഷയോ ശ്രദ്ധിച്ചാൽ മതി, (സ്കോർ) ബോര്‍ഡിലെ എന്റെ സ്ഥാനം എന്താണ് എന്നതിനെക്കുറിച്ചു അമ്മയ്ക്ക് ഒരു ധാരണ കിട്ടും. ചെസ്സ് ഇവന്റുകളില്‍ അമ്മ കൂടെയുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. എന്റെ സഹോദരിക്കുമതെ. ടൂര്‍ണമെന്റ് സമയത്ത് എനിക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും അവര്‍ ശ്രദ്ധിക്കുന്നു എന്ന് മാത്രമല്ല, അമ്മ തരുന്ന വൈകാരിക പിന്തുണയും വലുതാണ്. ഞാൻ നന്നായി തയ്യാറെടുക്കുകയും കളിക്കുകയും മാത്രം ചെയ്‌താൽ മതി ബാക്കി എല്ലാം അമ്മ നോക്കിക്കോളും. എന്റെ ജീവിതത്തിൽ അമ്മയുടെ പ്രാധാന്യം എന്താണ് എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.ബാക്കുവില്‍ ലോകകപ്പിന് ബാക്കുവിൽ ഒറ്റയ്ക്ക് പോയിരുന്നെങ്കില്‍ പ്രയാസപ്പെട്ടേനെ. ഇത്രയും നീണ്ട ടൂര്‍ണമെന്റിനിടയിൽ സ്വന്തം കാര്യം നോക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ കുടുംബം ഇല്ലെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല.'
വിദേശ രാജ്യങ്ങളിലേക്ക് മകനൊപ്പം പോകുമ്പോള്‍ നാഗലക്ഷ്മി പാചക സാമഗ്രികള്‍ കൂടെ കൊണ്ടു പോകുമെന്ന് പറയപ്പെടുന്നു. പ്രഗ്‌നാനന്ദയ്ക്ക് എല്ലായ്‌പ്പോഴും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാം.
'മത്സരത്തിന് മുമ്പ് ഞാന്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്. അതു കൊണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് അവര്‍ എനിക്കായി പാചകം ചെയ്യുന്നു. അത് മികച്ച രീതിയില്‍ കളിക്കാന്‍ എനിക്ക് സഹായകമാകുന്നു. യാത്രയിലുടനീളം അതായിരുന്നു എന്റെ പതിവ്,' താരം പറഞ്ഞു.
Praggnanandhaa: "My mom has been a huge load of support not only for me but also for my sister."
— International Chess Federation (@FIDE_chess) August 23, 2023
📷 Maria Emelianova pic.twitter.com/ALuzvdMCEE
പ്രധാനമന്ത്രിയെ കണ്ടപ്പോൾ…
'പ്രധാനമന്ത്രിയുടെ അടുക്കൽ ചെന്നപ്പോൾ, എന്റെ സ്വന്തം വീട് പോലെ 'കംഫർറ്റബിൾ' ആയി തോന്നി. അദ്ദേഹം എന്റെ പരിശീലനത്തെക്കുറിച്ചും ടൂര്‍ണമെന്റിനെക്കുറിച്ചും ചോദിച്ചു. എന്റെ മാതാപിതാക്കളോട് സംസാരിച്ചു. അച്ഛന്റെ ജോലിയെക്കുറിച്ചു ചോദിച്ചു. അദ്ദേഹവുമായി ഇടപഴകുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. എല്ലാം നന്നായി ചെയ്യാനുള്ള ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്.'
മാഗ്നസ് കാൾസണുമായുള്ള ചർച്ചകൾ
'അദ്ദേഹവുമായി ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം, കഴിയുന്നത്ര പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ചെസ്സ് പൊസിഷനുകള്‍ ഒക്കെ ചര്‍ച്ച ചെയ്യാറുണ്ട്… വെറുതെ, അദ്ദേഹം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ വേണ്ടി മാത്രം. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ചെസില്‍ ആധിപത്യം പുലര്‍ത്തുന്നു എന്നത് എനിക്ക് എപ്പോഴും ഒരു കൗതുകമാണ്. ലോകകപ്പിലെ എന്റെ ഗെയിമുകള്‍ക്ക് ശേഷവും ഞാന്‍ അദ്ദേഹവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us