ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ അവസാന ദിനത്തിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ ടോം ലാതമിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഒരു പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് തിങ്കളാഴ്ച സമനിലയിൽ അവസാനിച്ച മത്സരത്തിൽ അശ്വിൻ സ്വന്തമാക്കിയത്.
എന്നാൽ പുതിയ നേട്ടത്തിൽ തനിക്ക് ആവേശമില്ലെന്ന തരത്തിലാണ് ഇന്ത്യക്ക് ജയിക്കാനാവാത്ത മത്സരത്തിലെ ഈ നേട്ടത്തെക്കുറിച്ച് അശ്വിൻ പറയുന്നത്.
“തീർച്ചയായും ഒന്നുമില്ല. ഇവ നിരന്തരം വരുന്ന നാഴികക്കല്ലുകളാണ്, ഇത് രസകരമാണ്. രാഹുൽ ഭായ് ചുമതലയേറ്റത് മുതൽ, നിങ്ങൾ എത്ര വിക്കറ്റ് വീഴ്ത്തി, 10 വർഷത്തിനുള്ളിൽ നിങ്ങൾ എത്ര റൺസ് നേടി, നിങ്ങൾ അവ ഓർക്കുന്നില്ല, ”അശ്വിൻ പറഞ്ഞു.
“ഓർമ്മകൾ പ്രധാനമാണ്, അതിനാൽ അടുത്ത 3-4 വർഷത്തിനുള്ളിൽ ചില പ്രത്യേക ഓർമ്മകൾ മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” സമനിലയിലായയ ഗെയിമിന് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്വിൻ ഒരു ചാമ്പ്യൻ ഓഫ് സ്പിന്നറായി “വളരുകയും” “പരിണാമപ്പെടുകയും ചെയ്തു” എന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
“ഇതൊരു അസാമാന്യ നേട്ടമായി ഞാൻ കരുതുന്നു. ഹർഭജൻ സിംഗ് ഒരു മികച്ച ബൗളറായിരുന്നുവെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ കരുതുന്നു, ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളായിരുന്നു. ഇന്ത്യയ്ക്കായി കളിച്ച മികച്ച ബൗളർ. അശ്വിന് വെറും 80 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തെ മറികടക്കാൻ കഴിഞ്ഞത് അതിശയകരമായ നേട്ടമാണ്,” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.
മത്സരത്തിൽ ലാഥം മികച്ച അർധസെഞ്ചുറി നേടിയ (146 പന്തിൽ 52) ശേഷമാണ് അശ്വിന്റെ പന്തിൽ പുറത്തായത്.
ആ വിക്കറ്റോടെ, അശ്വിൻ ഹർഭജൻ സിങ്ങിനെ (103 കളികളിൽ 417) മറികടന്ന് ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി. തന്റെ 80-ാം ടെസ്റ്റിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.
ഈ നേട്ടത്തിൽ ഹർഭജൻ സിങും അശ്വിനെ അഭിനന്ദിച്ചു. “അശ്വിന്റെ നാഴികക്കല്ലിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നന്നായി ചെയ്തു, ഇന്ത്യയ്ക്കായി ഇനിയും നിരവധി മത്സരങ്ങൾ അദ്ദേഹം വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഹർഭജൻ പിടിഐയോട് പറഞ്ഞു.
“ഞാൻ ഒരിക്കലും താരതമ്യങ്ങളിൽ വിശ്വസിച്ചിരുന്നില്ല. വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത എതിരാളികൾക്കെതിരെ ഞങ്ങൾ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചു. അന്ന് ഞാൻ രാജ്യത്തിന് വേണ്ടി എന്റെ പരമാവധി ചെയ്തിരുന്നു, അശ്വിനും അങ്ങനെ തന്നെ, അവൻ ഇപ്പോൾ പരമാവധി ചെയ്തു,” മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു.
418 വിക്കറ്റുകളാണ് ടെസ്റ്റിൽ അശ്വിൻ വീഴ്ത്തിയത്. ഇന്ത്യക്ക് വേണ്ടി അനിൽ കുംബ്ലെയും കപിൽ ദേവും മാത്രമാണ് അശ്വിനേക്കാൾ കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.
അതേ ദിവസം, ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ബൗളറായും അശ്വിൻ മാറി. ടോം ലാഥം, ടോം ബ്ലണ്ടെൽ എന്നിവരുടെ വിക്കറ്റ് കിവീസിനെതിരായ തന്റെ പത്താം ടെസ്റ്റിൽ വീഴ്ത്തയതോടെയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. 12 ടെസ്റ്റിൽ നിന്ന് കിവീസിന്റെ 57 വിക്കറ്റായിരുന്നു ബിഷൻ സിംഗ് ബേദി വീഴ്ത്തിയത്.
Also Read: മാന്യമായ പിച്ചൊരുക്കി; ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപ നല്കി ദ്രാവിഡ്