/indian-express-malayalam/media/media_files/2024/12/19/5qofXK4BUP21ADq0rQKt.jpg)
R Ashwin (File Photo)
ബോർഡർ ഗാവസ്കർ ട്രോഫിക്കിടയിൽ വെച്ച് വിരമിക്കൽ പ്രഖ്യാപിച്ചാണ് ആർ അശ്വിൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. അതിന് മുൻപ് രണ്ട് സന്ദർഭങ്ങളിൽ വിരമിക്കൽ പ്രഖ്യാപിക്കാൻ താൻ ആലോചിച്ചിരുന്നതായി അശ്വിൻ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ വെച്ച് എങ്ങനെ വിരമിക്കൽ തീരുമാനത്തിലേക്ക് അന്തിമമായി എത്തി എന്ന് വെളിപ്പെടുത്തുകയാണ് അശ്വിൻ ഇപ്പോൾ.
ബംഗ്ലാദേശിന് എതിരായ ചെന്നൈ ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കാൻ ആലോചിച്ചിരുന്നതായി അശ്വിൻ പറയുന്നു. ആ ടെസ്റ്റിൽ അശ്വിൻ ഒരു സെഞ്ചുറിയും ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. "സത്യസന്ധമായി പറഞ്ഞാൽ എന്റെ നൂറാമത്തെ ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കണം എന്നാണ് ആഗ്രഹിച്ചത്. പിന്നെ ഞാൻ വിചാരിച്ചു ഹോം സീസൺ കൂടി പോകട്ടെ എന്ന്. കാരണം, ഞാൻ നന്നായി കളിക്കുന്നുണ്ടായിരുന്നു, വിക്കറ്റ് വീഴ്ത്തുന്നുണ്ടായിരുന്നു, റൺസ് സ്കോർ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചുകൂടി കളിക്കാം എന്നതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല," അശ്വിൻ പറയുന്നു.
"എന്നാൽ ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ, ശാരീരികമായും മാനസികമായും മത്സരത്തിനായി തയ്യാറെടുക്കാൻ വേണ്ടി എനിക്ക് കുടുംബത്തിനൊപ്പമുള്ള സമയം കുറയ്ക്കേണ്ടി വന്നു,' അശ്വിൻ പറഞ്ഞു. ബോർഡർ ഗാവസ്കർ ട്രോഫിയിൽ തനിക്ക് പകരം വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് തന്നെ ചിന്തിപ്പിച്ചതായും അശ്വിൻ വെളിപ്പെടുത്തുന്നു.
സെഞ്ചുറിയടിച്ച് നിൽക്കുമ്പോൾ എന്തിന് വിരമിക്കണം?
"ചെന്നൈ ടെസ്റ്റോടെ ഞാൻ വിരമിക്കലിന്റെ അടുത്തെത്തിയിരുന്നു. എന്നാൽ ആ സമയം നന്നായി കളിച്ചിരുന്നത് കൊണ്ട് കുറച്ചുകൂടി മുൻപോട്ട് പോകാം എന്ന് തോന്നി. സെഞ്ചുറി നേടിയും വിക്കറ്റ് വീഴ്ത്തിയും ആ സമയം ഞാൻ തിളങ്ങിയിരുന്നു. എന്നാൽ പിന്നാലെ ന്യൂസിലൻഡിനോട് നമ്മൾ തോറ്റു. അപ്പോൾ ഓസ്ട്രേലിയൻ പര്യടനം കൂടി കഴിയട്ടെ എന്ന് തോന്നി. കാരണം അതിന് മുൻപ് അവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. എന്നാൽ പെർത്തിൽ എനിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. അതോടെ എനിക്ക് സമയമായി എന്ന് മനസിലായി," അശ്വിൻ പറയുന്നു.
"നമ്മുടെ വികാരങ്ങൾ നമ്മുടേത് മാത്രമാണ്. മറ്റൊരാൾക്കും അതിൽ ഒരു കരുതലും ഇല്ല. മറ്റാർക്കും നമ്മുടെ അവസ്ഥ ഒരു വിഷയം അല്ല. അത് മനസിലാക്കിയതോടെ ഞാൻ ഇതാണ് വിരമിക്കൽ പ്രഖ്യാപിക്കേണ്ട സമയം എന്ന് ഉറപ്പിച്ചു," ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ പറഞ്ഞു.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us