scorecardresearch

അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി സഞ്ജുവിന്റെ രാജസ്ഥാൻ, വീഡിയോ

രവിചന്ദ്രൻ അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരമെന്ന അപൂർവ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.

രവിചന്ദ്രൻ അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരമെന്ന അപൂർവ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.

author-image
Sports Desk
New Update
R Ashwin | rajasthan royals

അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരമെന്ന അപൂർവ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഇന്ത്യയുടെ സീനിയർ താരവും മാജിക്കൽ സ്പിന്നറുമായ രവിചന്ദ്രൻ അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരമെന്ന അപൂർവ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു. 

Advertisment

രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങൾ ചേർന്ന് അശ്വിനായി ഒരു വീഡിയോയും ഒരുക്കിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരുടെ ആശംസകളും സ്നേഹപ്രകടനങ്ങൾക്കും ഇടയിൽ പലവട്ടം അശ്വിന്റെ കണ്ണുകൾ നിറഞ്ഞു. താരം കണ്ണീർ തുടയ്ക്കുന്ന വീഡിയോകളും മനസ് നിറഞ്ഞ് ചിരിക്കുന്നതും കാണാമായിരുന്നു.

Advertisment

ഇതിന് ശേഷം വീഡിയോയുടെ അവസാനം ധ്രുവ് ജുറേലാണ് സസ്പെൻസ് പൊളിക്കുന്നത്. "അശ്വിൻ ഭായ്, നിങ്ങളുടെ കട്ടിലിൽ പുതപ്പിന് താഴെ ഞങ്ങളൊരു സമ്മാനം ഒളിപ്പിച്ചിട്ടുണ്ട്," എന്ന് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ വെളിപ്പെടുത്തി. പുതപ്പ് നീക്കിയ അശ്വിന് ഫ്രെയിം ചെയ്ത ഫാമിലി ഫോട്ടോയാണ് ലഭിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം നൂറാം ടെസ്റ്റിൽ കളിക്കുന്നതിന് മുമ്പ് ബിസിസിഐയുടെ പാരിതോഷികം ഏറ്റുവാങ്ങുന്ന ചിത്രമായിരുന്നു ഇത്.

'OuRR ASHWIN You've GOAT THIS'എന്നെഴുതിയ ഫ്രെയിം ചെയ്ത ചിത്രം അശ്വിന് നന്നായി ഇഷ്ടപ്പെട്ടു. ഇത് ഞാൻ വീട്ടിലെ ഹാളിൽ തൂക്കുമെന്ന് അശ്വിൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. 

Read More

Ravichandran Ashwin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: