scorecardresearch

ബാസ്ബോള്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല; വ്യക്തമാക്കി അശ്വിന്‍

എന്തുകൊണ്ട് ഇംഗ്ലണ്ടിന് ബാസ്ബോളില്‍ വിജയിക്കാനായെന്നും അശ്വിന്‍ വ്യക്തമാക്കി

എന്തുകൊണ്ട് ഇംഗ്ലണ്ടിന് ബാസ്ബോളില്‍ വിജയിക്കാനായെന്നും അശ്വിന്‍ വ്യക്തമാക്കി

author-image
Sports Desk
New Update
Ashwin | Test | Bazball

Photo: Facebook/ Indian Cricket Team

ബാസ്ബോളുമായി മുന്നോട്ട് പോകാനാഗ്രഹിക്കുന്ന താരങ്ങളെ സെലക്ടര്‍മാരും ഇന്ത്യന്‍ ടീമിന്റെ ആരാധകരും പിന്തുണയ്ക്കില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. താരങ്ങള്‍ മൂലം മോശം ഫലങ്ങളുണ്ടാകുന്നതിനെ പിന്തുണയ്ക്കുന്ന ക്രിക്കറ്റ് സംസ്കാരമല്ല ഇന്ത്യയുടേതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

എന്തുകൊണ്ടാണ് ബാസ്ബോള്‍ ഇംഗ്ലണ്ടിന് ഫലം നല്‍കുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.

"ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നമ്മളൊരു പരിവര്‍ത്തനത്തിലൂടെ ഉടന്‍ കടന്നുപോകും. ആ ഘട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്. ഈ ഘട്ടത്തില്‍ ഇന്ത്യ ബാസ്ബോള്‍ സ്വീകരിക്കുമെന്ന് കരുതുക. ഹാരി ബ്രൂക്കിനെ പോലെ എല്ലാ പന്തുകളും ആക്രമിച്ച് താരങ്ങള്‍ പുറത്താവുകയും രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെടുകയും ചെയ്തെന്ന് ഓര്‍ക്കുക. അപ്പോള്‍ എന്ത് ചെയ്യും, നമ്മള്‍ ബാസ്ബോളിനേയും താരങ്ങളേയും പിന്തുണയ്ക്കുമോ," അശ്വിന്‍ ചോദിച്ചു.

"അത്തരം സാഹചര്യത്തില്‍ നമ്മള്‍ കുറഞ്ഞത് നാല് താരങ്ങളയേലും ടീമില്‍ നിന്ന് പുറത്താക്കും. അതാണ് എക്കാലത്തേയും നമ്മുടെ ക്രിക്കറ്റ് സംസ്കാരം. നമുക്ക് മറ്റുള്ളവരുടെ ശൈലി സ്വീകരിക്കാനാകില്ല. അവര്‍ക്കത് വിജയം നേടിക്കൊടുത്തിട്ടുണ്ടാകാം. കാരണം അവരുടെ മാനേജ്മെന്റും സെലക്ടര്‍മാരും എല്ലാം പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അവരുടെ കാണികള്‍ പോലും ആ ശൈലിയേയും മാറ്റത്തേയും അനുകൂലിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം, നമുക്കത് ചെയ്യാനാകില്ല," അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

2023 ഏകദിനത്തില്‍ ആരാധകരും കാണികളും ഇന്ത്യക്ക് മികച്ച പിന്തുണ നല്‍കണമെന്നും അശ്വിന്‍ തന്റെ യുട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.

Ravichandran Ashwin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: