/indian-express-malayalam/media/media_files/2025/09/28/india-vs-pakistan-final-suryakumar-yadav-and-salman-ali-2025-09-28-18-52-44.jpg)
Photograph: (Source: Instagram)
india vs Pakistan T20 World Cup: ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഇന്ത്യൻ മുൻ താരം ആർ അശ്വിൻ. ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുന്നതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരും എന്ന് പാക്കിസ്ഥാന് ഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കാൻ 100 ശതമാനവും സാധ്യതയുണ്ട് എന്നാണ് അശ്വിന്റെ വാക്കുകൾ.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അശ്വിന്റെ പ്രതികരണം ഇങ്ങനെ, "ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കാൻ 100 ശതമാനം സാധ്യതയുണ്ട്. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ തീരുമാനങ്ങൾ കീഴ്മേൽ മറിയും. കാരണം ഈ മത്സരത്തിന് പിന്നിൽ ഒരുപാട് ബിസിനസ് ഉണ്ട്."
"പാക്കിസ്ഥാൻ ക്രിക്കറ്റിന് മേൽ സാമ്പത്തിക ബാധ്യത വരും. ബ്രോഡ്കാസ്റ്റേഴ്സിന് ഉണ്ടാവുന്ന നഷ്ടം നികത്താൻ പാക്കിസ്ഥാൻ പണം നൽകേണ്ടി വരും. അതുകൊണ്ട് പാക്കിസ്ഥാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാവും എന്നാണ് എനിക്ക് തോന്നുന്നത്. ഐസിസിയിൽ അംഗമായ മറ്റ് രാജ്യങ്ങൾക്കും പാക്കിസ്ഥാൻ കാരണം സാമ്പത്തിക നഷ്ടം വരും. ഇത് ഐസിസി യോഗത്തിൽ കാര്യങ്ങൾ പാക്കിസ്ഥാന് എതിരായി തിരിക്കും. പാക്കിസ്ഥാൻ കാരണമാണ് ഞങ്ങൾക്ക് ഈ നഷ്ടം വന്നത് എന്ന് ഈ രാജ്യങ്ങൾ പറയും. പാക്കിസ്ഥാൻ സൂപ്പർ ലീഗ് നടക്കേണ്ടതാണ്. പിഎസ്എല്ലിൽ കളിക്കാൻ വരില്ല എന്ന് കളിക്കാർ പറഞ്ഞേക്കും," അശ്വിൻ അഭിപ്രായപ്പെട്ടു.
Also Read: വിക്കറ്റ് കീപ്പറല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; ഗ്ലൗസ് ആരാധകന് നൽകി സഞ്ജു സാംസൺ
ഈ നിലപാട് സ്വന്തം രാജ്യത്തെ ക്രിക്കറ്റിനുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പാക്കിസ്ഥാന്റെ ഈ നിലപാട് ആഗോള ക്രിക്കറ്റ് സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും പിസിബി ഈ സംവിധാനത്തിലെ ഒരു അംഗവും അതിന്റെ ഗുണഭോക്താവുമാണെന്ന് ഐസിസി ചൂണ്ടിക്കാണിക്കുന്നു.
Also Read: 'നാലഞ്ച് ദിവസത്തിൽ വിരമിക്കൽ പിൻവലിക്കുന്നവരാണ്'; പാക്കിസ്ഥാൻ മലക്കം മറിയുമെന്ന് ഗാവസ്കർ
ലോകകപ്പിൽ ഇതിന് മുൻപും രാജ്യങ്ങൾ മത്സരങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ട്. 1996ലെ ലോകകപ്പിലെ ശ്രീലങ്കയിലെ മത്സരങ്ങൾ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ബഹിഷ്കരിച്ചിരുന്നു. 2003 ലോകകപ്പിൽ സിംബാബ് വെയിലെ മത്സരങ്ങൾ ഇംഗ്ലണ്ടും ന്യൂസിലൻഡും ബഹിഷ്കരിച്ചു.
Read More: Sanju Samson T20: 'ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ'; സഞ്ജുവിനേറ്റ തിരിച്ചടിയിൽ വൈകാരികമായി പ്രതികരിച്ച് ചാരുലത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us