scorecardresearch

ഓസീസ് താരത്തിന്റെ കുറ്റി തെറിപ്പിച്ച ആ മാന്ത്രിക ഡെലിവറിയെക്കുറിച്ച് അശ്വിന്റെ വെളിപ്പെടുത്തൽ

തന്റെ കുറ്റി തെറിപ്പിച്ച പന്ത് കണ്ട് ലബുഷാന് പോലും ഞെട്ടിയിരുന്നു

തന്റെ കുറ്റി തെറിപ്പിച്ച പന്ത് കണ്ട് ലബുഷാന് പോലും ഞെട്ടിയിരുന്നു

author-image
Sarathlal CM
New Update
R Ashwin | decodes Marnus Labuschagne dismissal ball | Marnus Labuschagne

കുറ്റി തെറിപ്പിച്ച ആ മാന്ത്രിക ഡെലിവറിയെക്കുറിച്ച് അശ്വിന്റെ വെളിപ്പെടുത്തൽ PHOTO: X/ BCCI Screen Shot

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ കംഗാരുപ്പടയുടെ പുതിയ ബാറ്റിങ്ങ് സെൻസേഷൻ മാർനസ് ലബുഷാനെ പുറത്താക്കിയ പന്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യൻ സ്റ്റാർ ലെഗ് സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ. തന്റെ കുറ്റി തെറിപ്പിച്ച പന്ത് കണ്ട് ലബുഷാന് പോലും ഞെട്ടിയിരുന്നു. ലോകകപ്പ് ടീമിലിടം നേടാൻ ഈ പരമ്പരയിൽ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്തുകയാണ് അശ്വിന്റെ മുന്നിലുള്ള വെല്ലുവിളി.

Advertisment

രണ്ടാം ഏകദിനത്തിൽ ആ ഘട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത സ്ഥിതിയായിരുന്നുവെന്നും കളി ജയിക്കണമെങ്കിൽ എല്ലാ ഓവറിലും ഒരു ബൌണ്ടറി കണ്ടെത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും അശ്വിൻ ഓർത്തെടുത്തു. "50 ഓവറിൽ 400 റൺസ് ചേസ് ചെയ്യുകയെന്നത് വലിയൊരു വെല്ലുവിളിയും, 33 ഓവറിൽ അതിനെ മറികടക്കുകയെന്നത് പ്രത്യേക സാഹചര്യവുമായിരുന്നു. ബാറ്ററുടെ അടുത്ത് നിന്ന് അകത്തി ലെങ്ത്ത് മാറ്റി പന്തെറിയുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. മാർനസ് ലബുഷാൻ നേരത്തെ എന്നെ റിവേഴ്സ് സ്വീപ്പ് കളിച്ചിരുന്നു.

അതിനാൽ അത് മനസിൽ വെച്ച് പേസ് കൂട്ടിയും കുറച്ചും വാരിയേഷൻ വരുത്തിയാണ് പന്തെറിഞ്ഞത്. സ്റ്റമ്പിന് പുറത്ത് നിന്ന് കളിച്ചിരുന്ന ബാറ്റർ കൈവിരലുകളിലേക്ക് ശ്രദ്ധ നൽകുന്നില്ലെന്ന് മനസിലാക്കിയതിനാൽ, ഓഫ് ബ്രേക്ക് പന്തിൽ ചെറുവിരലിനാൽ പന്തിന്റെ ആംഗിൾ മാറ്റുന്ന കാരം ബോൾ എറിയാൻ ശ്രദ്ധിച്ചിരുന്നു. നേരത്തെ ഞാൻ ശ്രദ്ധിക്കാതിരുന്ന ചില മാറ്റങ്ങളാണ് ഇപ്പോൾ പന്തെറിയുമ്പോൾ വരുത്തുന്നത്.

Advertisment

പന്തിന്റെ ആംഗിളിലും ഫ്ലിപ്പുകളിലും വൈവിധ്യം കൊണ്ടുവരാൻ മനഃപ്പൂർവ്വം ശ്രമിച്ചിട്ടുണ്ട്. ഇത് കരിയറിൽ നേരത്തെ ചെയ്യാമായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. എന്തായാലും ആ സമയത്ത് ബാറ്റർക്ക് മനസിലാകാത്തൊരു ആംഗിളിൽ പന്തെറിയാൻ സാധിച്ചതാണ് ആ വിക്കറ്റെടുക്കാൻ സഹായിച്ചത്. കാരം ബോൾ, സ്ലൈഡർ ബോൾ എന്നിവയിൽ വ്യത്യാസം വരുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ആംഗിളുകളും റിലീസ് പോയിനറും ഒരുപോലെ ആയിരിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ഏറെക്കാലമായി ഇതുപോലെ പന്തെറിയാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എനിക്ക് ഇപ്പോളതിന് സാധിക്കുന്നുവെന്നതിൽ ആഹ്ളാദമുണ്ട്," ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ അശ്വിൻ പറഞ്ഞു.

Ravichandran Ashwin Indian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: