scorecardresearch

4-0-15-0; വേഗം കുറഞ്ഞ ഓഫ് കട്ടർ, ബൗൺസർ! എൻഗിഡി ഇന്ത്യയെ ഇഞ്ചിഞ്ചായി കൊന്ന വിധം

India vs South Africa T20: തന്റെ പതിവ് വേഗം കൂടിയ ഡെലിവറികൾ എന്ന സമീപനത്തിൽ നിന്ന് മാറി ഓഫ് കട്ടറുകളും വേഗം കുറഞ്ഞ ബൗൺസറുകളുമായാണ് എൻഗിഡി ഇന്ത്യയെ ആക്രമിച്ചത്.

India vs South Africa T20: തന്റെ പതിവ് വേഗം കൂടിയ ഡെലിവറികൾ എന്ന സമീപനത്തിൽ നിന്ന് മാറി ഓഫ് കട്ടറുകളും വേഗം കുറഞ്ഞ ബൗൺസറുകളുമായാണ് എൻഗിഡി ഇന്ത്യയെ ആക്രമിച്ചത്.

author-image
Sports Desk
New Update
Ngidi South Africa T20 World Cup

Source: X

india vs South Africa T20 World Cup: 4-0-15-0...ഇന്ത്യയെ ദക്ഷിണാഫ്രിക്ക 76 റൺസിന് വീഴ്ത്തിയപ്പോൾ പ്രോട്ടീസ് പേസർ എൻഗിഡിയുടെ ഈ ഫിഗർ ശ്രദ്ധിക്കാതെ വിടാനാവില്ല. നാല് വിക്കറ്റ് പിഴുത ജാൻസനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ എൻഗിഡി സ്വീകരിച്ച തന്ത്രത്തിനും കയ്യടി ലഭിക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയത് കുറച്ചൊന്നുമല്ല. എൻഗിഡിക്കെതിരെ ഒരു ബൗണ്ടറി പോലും കണ്ടെത്താൻ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർക്കായില്ല. 

Advertisment

തന്റെ പതിവ് വേഗം കൂടിയ ഡെലിവറികൾ എന്ന സമീപനത്തിൽ നിന്ന് മാറി ഓഫ് കട്ടറുകളും വേഗം കുറഞ്ഞ ബൗൺസറുകളുമായാണ് എൻഗിഡി ഇന്ത്യയെ ആക്രമിച്ചത്. ഡെലിവറിയുടെ സമയത്തെ ബോളിങ് ആക്ഷനിൽ കയ്യുടെ വേഗതയിൽ മാറ്റം വരുത്താതെയായിരുന്നു എൻഗിഡി തന്റെ തന്ത്രം ഫലപ്രദമായി പ്രയോഗിച്ചത്. 

Also Read: T20 World Cup: നെറ്റ് റൺറേറ്റ് കൂപ്പുകുത്തി; ഇനി എങ്ങനെ ഇന്ത്യക്ക് സെമിയിൽ എത്താം? വഴികൾ ഇങ്ങനെ

Advertisment

പന്ത് വേണ്ടവിധം കണക്ട് ചെയ്യിക്കുന്നതിൽ ഇന്ത്യൻ ബാറ്റർമാർ പ്രയാസപ്പെട്ടപ്പോൾ ബൗണ്ടറി കണ്ടെത്തുന്നതിൽ വലിയ ഇടവേളകൾ വന്നു. സ്കോർ ബോർഡ് സമ്മർദം കൂടി വന്നതോടെ ഇന്ത്യൻ ബാറ്റർമാർ പവർ ഹിറ്റുകൾക്ക് ശ്രമിച്ചു. ഈ സമീപനം പൂർണ പരാജയമായി. സ്ഥിരതയില്ലാത്ത ബൗൺസുകൾ ആണ് ജാൻസനിൽ നിന്ന് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയത്. 

Also Read: 12 ജയങ്ങൾക്ക് ശേഷം ഇന്ത്യ വീണു! ബാർബഡോസിലെ കണ്ണീരിന് അഹമ്മദാബാദിൽ പകരംവീട്ടി ദക്ഷിണാഫ്രിക്ക

ജാൻസന്റെ ഉയരം വേഗം കുറഞ്ഞ ബോളുകൾ വിലയിരുത്തുന്നത് ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ ദുഷ്കരമാക്കി. മർക്രമിന്റെ ഫീൽഡ് പ്ലേസ്മെന്റിനും വലിയ കയ്യടിയാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വേണ്ട തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ഇന്ത്യൻ ടീം എത്തിയത് എന്ന് ഇന്ത്യൻ മുൻ താരം ആർ അശ്വിൻ കുറ്റപ്പെടുത്തി. 

Also Read: ISL Kerala Blasters: മഞ്ഞപ്പടയെ നിശബ്ദമാക്കി ചാങ്‌തെ; ബ്ലാസ്റ്റേഴ്സിന് തുടരെ രണ്ടാം തോൽവി

അശ്വിന്റെ വാക്കുകൾ ഇങ്ങന, "ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഒരു പാഠം പഠിപ്പിച്ചു. ദയവായി തയ്യാറെടുപ്പുകൾ നടത്താതെ കളിക്കാൻ വരരുത്. നമ്മുടെ ബാറ്റർമാർക്കെതിരെ ദക്ഷിണാഫ്രിക്ക വേഗം കുറഞ്ഞ പന്തുകളാണ് എറിഞ്ഞത്. സൂര്യകുമാർ യാദവ് 22 പന്തുകൾ നേരിട്ടു. അതിൽ 18 പന്തും വേഗം കുറഞ്ഞ ഡെലിവറിയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബോളിങ് ഏറെ മികച്ച് നിന്നു. ബാറ്റിങ്ങിൽ അവർ അവിശ്വസനീയമാംവിധം സമ്മർദത്തിലായിരുന്നു. അതിൽ നിന്നാണ് അവർ കയറി വന്നത്."

Read More: സഞ്ജുവിനെ കളിപ്പിക്കുമോയെന്ന ചോദ്യത്തിന് പരിഹാസ ചിരി; ഇത് പഴയ സൂര്യ അല്ലെന്ന് ഫാൻസ്

India Vs South Africa T20 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: