/indian-express-malayalam/media/media_files/2025/01/23/cCdK3mauR2bCKziQVgic.jpg)
സഞ്ജു സാംസൺ Photograph: (ഇൻസ്റ്റഗ്രാം)
വിവാദങ്ങൾക്കെല്ലാം ബാറ്റുകൊണ്ട് മറുപടി നൽകുകയായിരുന്നു ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവർ കണ്ടാൽ ഇത് വ്യക്തം. ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ അറ്റ്കിൻസനെതിരെ 22 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. മികച്ച തുടക്കം ലഭിച്ചിട്ടും സ്കോർ ഉയർത്താനാവാതെ സഞ്ജു മടങ്ങിയെങ്കിലും മലയാളി താരത്തിന്റെ ബാറ്റിൽ നിന്ന് വന്ന ഒരു സിക്സ് കണ്ട് അന്തംവിടുകയാണ് ഇന്ത്യൻ മുൻ താരം ആർ അശ്വിൻ.
അറ്റ്കിൻസന്റെ ആദ്യത്തെ ഷോർട്ട് പിച്ച് ബോൾ സ്ക്വയറിലേക്ക് പായിച്ച് സഞ്ജു ബൌണ്ടറി നേടി. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഗുഡ് ലെങ്ത് ബോളായിരുന്നു രണ്ടാമത്തേത്. ഡ്രൈവിലൂടെ എക്സ്ട്രൈ കവറിലൂടെ സഞ്ജു അതും ബൌണ്ടറി ലൈൻ കടത്തി. മൂന്നാമത്തെ ഡെലിവറിയായിരുന്നു ആ ഓവറിലെ ഒരേയൊരു ഡോട്ട് ബോൾ. കട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ് ചെയ്തു.
അറ്റ്കിൻസന് മേലുള്ള സമ്മർദം ഇരട്ടിപ്പിച്ച് നാലാമത്തെ ഡെലിവറി കവറിലൂടെ സഞ്ജു സിക്സ് പറത്തി. പിന്നെ വന്ന ഡെലിവറിയിൽ മികച്ച റിസ്റ്റ് വർക്കിലൂടെ സഞ്ജു ബൌണ്ടറി കണ്ടെത്തി. ഓവറിലെ അവസാന ഡെലിവറി സഞ്ജുവിനെ വിക്കറ്റിന് മുൻപിൽ കുടുക്കുക ലക്ഷ്യമിട്ടാണ് അറ്റ്കിൻസൻ എറിഞ്ഞത്. എന്നാൽ ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ ആ പന്തും ബൌണ്ടറി ലൈൻ തൊട്ടു.
20 പന്തിൽ നിന്ന് 26 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ സഞ്ജു പറത്തിയ സിക്സ് ആണ് അശ്വിനെ ഞെട്ടിച്ചത്. ഇതിനെ കുറിച്ച് തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.
'കവേഴ്സിന് മുകളിലൂടെ സഞ്ജു ഒരു സിക്സ് അടിച്ചില്ലേ, എന്തായിരുന്നു അത്? ലെഗ് സൈഡിലേക്ക് വന്ന ബോൾ ബാക്ക് ഫൂട്ടിൽ നിന്നാണ് സഞ്ജു അനായാസം സിക്സ് അടിച്ചത്. ഇത് കണ്ടപ്പോൾ പഴയൊരു പരസ്യമാണ് എനിക്ക് ഓർമ വന്നത്. ഹമാര ബജാജ് എന്ന പാട്ടോടെയുള്ള പരസ്യത്തിൽ സ്കൂട്ടർ ഉയർത്തുന്ന ഒരു രംഗമുണ്ട്. അതുപോലെയാണ് കാല് വേറൊരു ഭാഗത്തേക്ക് തൂക്കിയിട്ട് സഞ്ജു ആ സിക്സ് അടിച്ചത്. എന്തൊരു ഷോട്ടായിരുന്നു അത്', അശ്വിൻ പറയുന്നു.
View this post on InstagramA post shared by Team india (@indiancricketteam)
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us