scorecardresearch

കോപ്പ അമേരിക്കയിൽ വമ്പന്മാർക്ക് വെല്ലുവിളി ഉയർത്താൻ അതിഥിയായി ഏഷ്യൻ രാജ്യം

ജപ്പാൻ മാത്രമാണ് ഏഷ്യയിൽ നിന്ന് ഇതുവരെ കോപ്പയിൽ മൽസരിച്ചിട്ടുളള രാജ്യം

ജപ്പാൻ മാത്രമാണ് ഏഷ്യയിൽ നിന്ന് ഇതുവരെ കോപ്പയിൽ മൽസരിച്ചിട്ടുളള രാജ്യം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Copa America, Qatar, Brazil, Argentina, Spain, Mexico, USA

അടുത്ത കോപ്പ അമേരിക്ക കപ്പിൽ മുത്തമിടാൻ ലക്ഷ്യമിട്ട് ഏഷ്യയിൽ നിന്ന് ഒരു അതിഥി രാഷ്ട്രം. 2019 സീസണിലെ കോപ്പ-അമേരിക്ക ഫുട്ബോളിൽ അർജന്റീനയോടും ബ്രസീലിനോടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് അറബ് രാഷ്ട്രമായ ഖത്തർ. ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പരിചയസമ്പത്തുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

Advertisment

ഖത്തറിൽ 2022 ൽ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് അഞ്ച് വട്ടം ലോകകപ്പ് വിജയിച്ച ബ്രസീലിനോടും രണ്ട് വട്ടം വിജയിച്ച അർജന്റീനയോടും പോരടിക്കാൻ ടീം ഒരുങ്ങുന്നത്.

2019 ൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിൽ ആറ് പ്രത്യക ക്ഷണിതാക്കളിലൊരാളായാണ് ഖത്തറും കളിക്കാനിറങ്ങുന്നത്. ഇതാദ്യമായാണ് ഖത്തർ അർജന്റീനയ്ക്കും ബ്രസീലിനുമെതിരെ ബൂട്ടണിയുന്നത്.

കോപ്പയിൽ കളിക്കാനെത്താൻ പോർച്ചുഗലിനെയും സ്‌പെയിനിനെയും ക്ഷണിച്ചതായാണ് റിപ്പോർട്ട്. ഇതുവരെ ജപ്പാൻ മാത്രമാണ് കോപ്പ അമേരിക്കയിൽ പന്തു തട്ടിയ ഏഷ്യൻ രാജ്യം. ഖത്തർ കളിച്ചാൽ ഈ പട്ടിക തിരുത്തപ്പെടും.

Advertisment

മുൻപും സ്‌പെയിനിനും ചൈനയ്ക്കും പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇരുവരും ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. മെക്സിക്കോ പത്ത് തവണയും അമേരിക്ക നാല് തവണയും കോപ്പ അമേരിക്കയിൽ കളിച്ചിട്ടുണ്ട്.

Mexico Spain Usa Argentina Brazil Qatar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: