രാജ്യത്ത് സമ്മർ ഒളിംപിക്സ് വേദി അനുവദിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ ഖത്തർ സമീപിച്ചതായി  റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഖത്തർ ഒളിംപിക് കമ്മിറ്റി അപേക്ഷ സമർപിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ നിരന്തരമായി ചർച്ച തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ അധികൃതർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്വാഗതം ചെയ്തു. ഖത്തറിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും ഒളിംപിക്സ് വേദി സംബന്ധിച്ച ചർച്ചകളിലേക്ക് വരുന്ന ഏറ്റവും പുതിയ രാജ്യമാണ് ഖത്തറെന്നും ഐഒസിയുടെ പ്രസ്താവനയിൽ പറയുന്നു.

Read More: ‘കരിയറിന്റെ അവസാനത്തിലാണ് ഞാൻ’: വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഫെഡറർ

2032ലെ ഒളിംപിക്സ് വേദിക്കായാണ് ഖത്തർ ശ്രമിക്കുന്നതെന്നാണ് വിവരം. 2016 ഒളിംപിക്സിനും ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സിനുമുള്ള വേദിക്കായി ഖത്തർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ബ്രസീലിലെ റിയോ ഡി ജനെയ്റോയിലായിരുന്നു 2016 ഒളിംപിക്സ്. ജാപ്പനീസ് തലസ്ഥാനം ടോക്യോയിലാായിരുന്നു ഈ വർഷത്തെ ഒളിംപിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഒളിംപിക്സ് അടുത്ത വർഷത്തേക്ക് നീട്ടുകയായിരുന്നു.

Read More: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

2032ലെ ഒളിംപിക്സ് വേദി ഖത്തറിന് സ്വന്തമാക്കാനായാൽ ഗൾഫ് രാജ്യങ്ങളിലൊന്നിൽ നടക്കുന്ന ആദ്യ ഒളിംപിക്സാവും അത്. 2022ൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് ഖത്തറാണ്. ഗൾഫ് രാജ്യത്ത് നടക്കാനിരിക്കുന്ന ആദ്യ ലോകകപ്പാണ് 2022ലേത്.

2024, 2028 ഒളിംപിക്സുകൾക്കായുള്ള വേദികൾ ഇതിനകം തിരഞ്ഞെടുത്തിരുന്നു. 2024ൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും 28ൽ യുഎസിലെ ലോസ് ആഞ്ചലസിലുമാണ് സമ്മർ ഒളിംപിക്സ് നടക്കുക. 2032ലെ ഒളിംപിക് വേദി ദോഹയിൽ ലഭിക്കാനാണ് ഖത്തർ ശ്രമിക്കുന്നത്.

Read More: ഐപിഎല്ലില്‍ പരാജയപ്പെട്ടാല്‍ ധോണിയുടെ വാതില്‍ അടയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook