/indian-express-malayalam/media/media_files/uploads/2019/01/QATAR.jpg)
അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ യുഎഇയെ തകർത്ത് ഖത്തർ ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഖത്തറിന്റെ ജയം. യുഎഇയുടെ തന്ത്രങ്ങൾക്കും ഗ്യാലറിയിൽ തിങ്ങി നിറഞ്ഞ ആതിഥേയരുടെ ആരാധക ആക്രോശത്തിനും ഖത്തറിന്രെ ജയം ഇല്ലാതാക്കാൻ സാധിച്ചില്ല. ഫൈനലിൽ ജപ്പാനാണ് ഖത്തറിന്റെ എതിരാളികൾ.
ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് 22-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ ആദ്യ ഗോള്‍. 37-ാം മിനിറ്റില്‍ അല്‍മൂയിസ് അലിയും ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതിയിൽ ഖത്തർ രണ്ട് ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതിയിൽ യുഎഇയുടെ മടങ്ങിവരവിനുള്ള ശ്രമങ്ങൾ കൂടി ശക്തമായതോടെ മത്സരം ആവേശകരമായി.
രണ്ടാം പകുതിയിലും എന്നാൽ ഗോൾ കണ്ടെത്തുന്നതിൽ ഖത്തർ പരാജയപ്പെട്ടു. 80-ാം മിനിറ്റിൽ ഖത്തർ ലീഡ് മൂന്നായി ഉയർത്തി. ഹസ്സന്‍ അല്‍ ഹൈദോസാണ് മൂന്നാം ഗോൾ നേടിയത്. 90+3 മിനിറ്റിൽ ഹാമിദ് ഇസ്മായില്‍ കൂടി ഗോള്‍ നേടിയതോടെ എമിറേറ്റിന്റെ പതനം പൂര്‍ണം.
ഏഷ്യന്‍ കപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് ഖത്തര്‍ ഫൈനലിന് യോഗ്യത നേടുന്നത്. അതേസമയം, 2011ന് ശേഷം തങ്ങളുടെ ആദ്യ ഏഷ്യൻ കപ്പ് കിരീടമാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. 1992 ലാണ് ജപ്പാൻ ആദ്യമായി ഏഷ്യൻ കപ്പ് സ്വന്തമാക്കിയത്. 2000ലും 2004ലും ജപ്പാൻ തന്നെയായിരുന്നു ജേതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us