scorecardresearch
Latest News

ഖത്തര്‍ ലോകകപ്പ്: പാനിനി സ്റ്റിക്കറുകള്‍ക്ക് ഇത്തവണയും വില ഉയര്‍ന്നു

1961 മുതല്‍ പാനിനി സ്റ്റിക്കര്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്

Panini

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്റ്റിക്കറുകള്‍ തയ്യാറാകുകയാണ്. ഇത്തവണയും സ്റ്റിക്കറുകള്‍ക്ക് വില ഉയര്‍ന്നത് ആരാധകരെ നിരാശരാക്കും. പാനിനി ലോകകപ്പ് 2022 സ്റ്റിക്കര്‍ ആല്‍ബത്തിനായി ആരാധകര്‍ക്ക് ശരാശരി 870 പൗണ്ട് നല്‍കണം. ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പിനുള്ള അഞ്ച്-സ്റ്റിക്കര്‍ പായ്ക്കുകള്‍ 2018 ലെ റഷ്യന്‍ ലോകകപ്പിനെക്കാള്‍ 12.5% വില കൂടുതലാണ്. അഞ്ച് സ്റ്റിക്കര്‍ പായ്ക്കിന് ആരാധകര്‍ 90 പൗണ്ട് വീതം നല്‍കേണ്ടിവരും, 2018 ലോകകപ്പില്‍ ഇതിന്റെ വില 80 പൗണ്ടായിരുന്നു. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. 50 സില്‍വര്‍ ഫോയില്‍ പതിപ്പുകള്‍ ഉള്‍പ്പെടെ 670 സ്റ്റിക്കറുകള്‍ ഇത്തവണയുണ്ട്.

‘പാനിനി ഫിഫ ലോകകപ്പ് സ്റ്റിക്കര്‍ ശേഖരം എന്ന പ്രസിദ്ധീകരണം 14-ാം പതിപ്പിലെത്തി, ആബത്തിന്റെ റിലീസ് എല്ലായ് പ്പോഴും അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റുകളുടെ ആവേശം ഉണര്‍ത്തുന്നു, ഇതും വ്യത്യസ്തമായിരിക്കില്ല. ഞങ്ങള്‍ ഒരു പുതിയ രൂപവും നൂതനമായ ഒരു ശേഖരവും സൃഷ്ടിച്ചു, അത് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ശേഖരിക്കാം. ”പാനിനി യുകെയുടെയും അയര്‍ലന്‍ഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ക്ലോവര്‍ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ലോകകപ്പിലെ സ്റ്റിക്കറിന് ലഭിച്ച പിന്തുണ 2018-ല്‍ 1.4 ബില്യണ്‍ ഡോളറിന്റെ (1.2 ബില്യണ്‍ പൗണ്ട്) വാര്‍ഷിക വില്‍പ്പന പാനിനി റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നേടിയ 613 മില്യണ്‍ ഡോളറിന്റെ ഇരട്ടിയിലേറെയായിരുന്നു ഇത്.

1961 മുതല്‍ സ്റ്റിക്കര്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്ന പാനിനി, 20 താരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന അപൂര്‍വ സ്റ്റിക്കറുകളും പുറത്തിറക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ ഒരു കാര്‍ഡ് ഇബെയില്‍ 490 ഡോളറിന് വില്‍ക്കുന്നു, അതേസമയം ബ്രസീലിന്റെ നെയ്മര്‍ ജൂനിയറും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കാര്‍ഡിന് 400 ഡോളറാണ് വില.

ഇതാദ്യമായല്ല സ്റ്റിക്കറുകളുടെ വില ഉയര്‍ന്നത് വാര്‍ത്തയാകുന്നത്. 2014-ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2018-ല്‍ പ്രസാധകര്‍ യുകെയില്‍ 60% വരെയും ബ്രസീലില്‍ 100% വരെയും വില ഉയര്‍ത്തിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Qatar 2022 completing panini sticker album could cost fans 870 reports

Best of Express