സോൾ: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിൽ പി.വി.സിന്ധുവിന് ജയം. ഫൈനലില്‍ ലോകബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ജേതാവും ജപ്പാൻ താരവുമായ നൊസോമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തി സ്വർണം നേടിയത്. ലോകചാംപ്യൻഷിപ്പിൽ ജപ്പാൻ താരത്തിനോടേറ്റ തോൽവിയോടുളള മധുരപ്രതികാരം കൂടിയായി മാറി സിന്ധുവിന്റെ ഇന്നത്തെ ജയം. സ്കോർ: 22-20, 11-21, 21-18.

pv sindhu, Korea Open Superseries Final

ലോകബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് സിന്ധു ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയ്ക്കെതിരെ മൽസരത്തിനിറങ്ങിയത്. ലോകചാംപ്യന്‍ഷിപ്പ് ഫൈനലിൽ സിന്ധു ജപ്പാൻ താരത്തിന്റെ പോരാട്ടത്തിനു മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. അതിനുളള പകരം വീട്ടലിനുളള അവസരം കൂടിയായിരുന്നു ഇന്നത്തേത്. ഒപ്പം സിന്ധുവിന്റെ കരിയറിലെ മറക്കാനാവാത്ത വിജയം കൂടിയായി മാറി.

pv sindhu, Korea Open Superseries Final

വാശിയേറിയ മൽസരമായിരുന്നു ഇരുതാരങ്ങളും കാഴ്ചവച്ചത്. ആദ്യ സെറ്റ് 22-20 സിന്ധു അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് കൈവിട്ടു. രണ്ടാം സെറ്റിൽ നൊസോമി ഒകുഹാരയോയുടെ പോരാട്ടത്തെ ചെറുക്കാൻ സിന്ധുവിന് ആയില്ല. പോയിന്റ് നിലയിൽ നൊസോമി ബഹുദൂരം മുന്നിലെത്തി. ഒടുവിൽ 21-11 ന് രണ്ടാം സെറ്റ് നൊസോമി സ്വന്തമാക്കി. മൂന്നാം സെറ്റിൽ സിന്ധു പോയിന്റ് നിലയിൽ ആദ്യം മുന്നിലെത്തിയെങ്കിലും പിന്നീട് അടി പതറി. എന്നാൽ അവസാന നിമിഷങ്ങളിൽ സിന്ധു തന്റെ ഊർജ്വസ്വലത വീണ്ടെടുത്തു പോരാടി. അവസാനം 21-18 ന് മൂന്നാം സെറ്റ് നേടി ജയവും സ്വന്തമാക്കി. സിന്ധുവിന്റെ മൂന്നാം സൂപ്പർ സീരീസ് കിരീടമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ