Tokyo Olympics 2020: സിന്ധുവിന് വെങ്കലം; ഇന്ത്യക്ക് രണ്ടാം മെഡൽ

ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍ താരം ഹി. ബിംഗ്ജിയാവോയെ കീഴടക്കിയാണ് സിന്ധുവിന്റെ ജയം

PV Sindhu, PV Sindhu Live match, PV Sindhu vs He Bingjiao Match, PV Sindhu vs He Bingjiao Live Streaming, PV Sindhu vs He Bingjiao Match Time, PV Sindhu vs He Bingjiao Highlights, IE Malayalam
ഫൊട്ടോ: ട്വിറ്റർ/ടീം ഇന്ത്യ

Tokyo Olympics 2020: ഒളിംപിക്സ് വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് വെങ്കലം. ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍ താരം ഹി. ബിംഗ്ജിയാവോയെ കീഴടക്കിയാണ് സിന്ധുവിന്റെ ജയം. നേരിട്ടുള്ള സെറ്റുകളിൽ 21-13, 21-15 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു.

വിജയത്തോടെ സുശീൽ കുമാറിനു ശേഷം തുടർച്ചയായി രണ്ടു ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡ് സിന്ധു സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്താൻ സിന്ധുവിന് സാധിച്ചിരുന്നു. 4-0 എന്ന നിലയിൽ സിന്ധു ലീഡ് ഉയർത്തിയ ശേഷമാണു ചൈനീസ് താരം പതിയെ ലീഡ് ഉയർത്തിയത്. പിന്നീട് 5-6 എന്ന നിലയിൽ ബിംഗ്ജിയാവോ സിന്ധുവിനെ മറികടന്നെങ്കിലും സിന്ധു വീണ്ടും തിരികെ വന്നു ലീഡ് ഉയർത്തി. ഒടുവിൽ ബ്രേക്കിന് പിരിയും നേരം സ്കോർ 14-9 എന്ന നിലയിൽ എത്തിച്ചു. ബ്രേക്കിനു ശേഷവും ആധിപത്യം തുടർന്ന സിന്ധു ആദ്യ സെറ്റ് അവസാനിച്ചപ്പോൾ 21-13 എന്ന നിലയിൽ ചരിത്ര നേട്ടത്തിനു അടുത്തെത്തി.

രണ്ടാം സെറ്റിലും ആദ്യ ലീഡ് കണ്ടെത്തി ആക്രമണം ആരംഭിച്ചത് സിന്ധു ആയിരുന്നു. ബിംഗ്ജിയാവോ ഇടക്ക് മത്സരത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. സിന്ധു ലീഡ് ഉയർത്തികൊണ്ടിരുന്നു. ഒടുവിൽ 11-8ന്റെ ലീഡുമായാണ് സിന്ധു ബ്രേക്കിനു പിരിഞ്ഞത്. ബ്രേക്കിനു ശേഷം തിരിച്ചടിച്ച ബിംഗ്ജിയാവോ സ്കോർ 11-11 എന്ന നിലയിൽ സമനിലയിലാക്കി. പിന്നീട് ശ്രദ്ധാപൂർവം കളിച്ച സിന്ധു ഒടുവിൽ 21-15 എന്ന സ്കോറിന് രണ്ടാം സെറ്റും ജയിച്ച് ഇന്ത്യക്ക് വെങ്കലമെഡൽ നൽകി.

Also read: Tokyo Olympics 2021 Day 9: ബോക്സിങ്: സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; തോല്‍വി ലോക ചാമ്പ്യനോട്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pv sindhu vs he bingjiao bronze medal match live streaming

Next Story
Tokyo Olympics 2021 Day 9: ബോക്സിങ്: സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; തോല്‍വി ലോക ചാമ്പ്യനോട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express