ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ. സെമിയിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ ചെങ് യൂ ഫെയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്. 46 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ മത്സരത്തിന്റെ പൂർണ ആധിപത്യം ഏറ്റെടുത്ത സിന്ധു മത്സരവും സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-19, 21-10.

ആദ്യ സെറ്റിന്റെ ഇടവേള വരെ പിന്നിട്ടു നിന്ന സിന്ധു മത്സരത്തിലേക്ക് അതിവേഗം തിരിച്ചെത്തുകയായിരുന്നു. 21-19ന് ആദ്യ സെറ്റ് അവസാനിപ്പിച്ച ഇന്ത്യൻ താരം രണ്ടാം സെറ്റിൽ ചൈനീസ് താരത്തെ പൂർണ സമ്മർദ്ദത്തിലാക്കി കുതിച്ചു. 21-10ന് രണ്ടാം സെറ്റും സ്വന്തമാക്കിയ സിന്ധു ഫൈനലിൽ.

കലാശപോരാട്ടത്തിൽ സിന്ധുവിന്റെ എതിരാളി ജപ്പാന്റെ അകാനെ യമാഗുച്ചിയാണ്. ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ താരം ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു യമാഗുച്ചിയുടെ ജയവും. സ്കോർ: 21-9, 21-15.

ഇന്നതെ നടന്ന ക്വർട്ടർ ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. ലോക 13-ാം നമ്പർ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അഞ്ചാം സീഡ് പി.വി.സിന്ധു സീസണിലെ തന്റെ ആദ്യ കിരീടം തേടി കുതിക്കുന്നത്. സ്കോർ:21-14,21-7. മുൻ ലോകചാമ്പ്യൻ കൂടിയായ ഒക്കുഹാരക്കെതിരെ ആധികാരിക വിജയമാണ് സിന്ധു കരസ്ഥമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook