ദുബൈ: ലോകത്തെ ആദ്യ എട്ട് താരങ്ങൾ അണിനിരക്കുന്ന സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ പിവി സിന്ധുവിന്റെ സുവർണ്ണ നേട്ടത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. ജപ്പാന്റെ അകെയ്ൻ യമഗുച്ചിയെ ദുബൈയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ നേരിടുകയാണ് സിന്ധു. ആദ്യ സെറ്റിലെ ആദ്യ പോയിന്റ് നേടി സിന്ധു ജപ്പാൻ താരത്തെ സമ്മർദ്ദത്തിലാക്കുന്നതാണ് ഫൈനലിലെ കാഴ്ച.

മത്സരം വിജയിക്കാനായാൽ സൂപ്പർ സീരീസ് സ്വർണ്ണം ഇന്ത്യയിലെത്തിക്കുന്ന ആദ്യ താരമാകും സിന്ധു. ഗ്രൂപ്പ് തലത്തിൽ നടന്ന ലീഗ് മത്സരത്തിൽ യമഗാച്ചിയെ പരാജയപ്പെടുത്താനായതിന്റെ മേൽക്കോയ്മ സിന്ധുവിനുണ്ട്. 21-9, 21-13 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് യമാഗുച്ചി ഗ്രൂപ്പ് തലത്തിൽ സിന്ധുവിനോട് പരാജയപ്പെട്ടത്. എന്നാൽ യമഗുച്ചിയും മോശക്കാരിയല്ല. ഈ വർഷം ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയതിൽ ഒരിക്കൽ വിജയം യമാഗാച്ചിയ്ക്ക് ഒപ്പമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ