ബാഡ്മിന്റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഇന്തോനേഷ്യയുടെ മത്സരത്തിലാണ് 1-3 ന് ഇന്ത്യ തോറ്റത്. ഇന്ത്യൻ നിരയിൽ പിവി സിന്ധു ഒഴികെ മറ്റാർക്കും ജയിക്കാൻ സാധിച്ചില്ല.
നേരത്തേ ജപ്പാനെതിരെയും സിന്ധു മാത്രമാണ് വിജയിച്ചത്. മറ്റ് മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. നേരിട്ട ആദ്യ രണ്ട് സെറ്റുകളിൽ 21-13, 24-22 ന് ഫിത്രിയാനി ഫിത്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധു സിംഗിൾസിൽ വിജയിച്ചത്.
അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി സഖ്യത്തെ ഗ്രെയ്സിയ പോളി, അപ്രിയാനി രഹായു എന്നിവരുടെ സഖ്യം പൊരുതാൻ പോലും അൻുവദിക്കാതെയാണ് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-5 നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ തോൽവി. രണ്ടാം സെറ്റിൽ 21-16 നും ഇന്ത്യൻ സഖ്യം തോറ്റു.
രണ്ടാമത്തെ സിംഗിൾസിൽ പ്രിയ കുദരവളളിയെ ഹന്ന റമദിനി 21-8, 21-15 എന്ന സ്കോറിന് പരാജയപ്പെടുത്തി. രണ്ടാമത്തെ ഡബിൾസ് മത്സരത്തിൽ സിന്ധുവും സന്യോഗിത ഗൊർപാദെ സഖ്യമാണ് 21-9, 21-18 എന്ന സ്കോറിന് അംഗിത ഷിറ്റ അവാന്ത-മഹാദേവി ഇസ്തരാണി സഖ്യത്തോട് തോറ്റത്.