ബെർമിങ്ഹാം: ആവേശകരമായ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊസൂമി ഒക്കുഹാരയെ തോൽപ്പിച്ച് ഇന്ത്യയുടെ പി.വി.സിന്ധു ഓ​ൾ ​ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഒന്നിനെതിരെ മൂന്ന് ഗെയിമുകൾക്കാണ് സിന്ധു ജാപ്പനീസ് താരത്തെ തോൽപ്പിച്ചത്. സ്കോ​ർ: 22-20, 18-21, 21-18.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട സി​ന്ധു നി​ർ​ണാ​യ​ക​മാ​യ ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത​ത്. ആ​ദ്യ ഗെ​യി​മി​ൽ‌ തു​ട​ക്കം മു​ത​ൽ ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ‌ 20-20 എ​ന്ന സ്കോ​റി​ൽ ഇ​ര​ട്ട പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ഒ​ക്കു​ഹാ​ര ആ​ദ്യ ഗെ​യിം 22-20 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു.

ര​ണ്ടാം ഗെ​യി​മിന്രെ തുടക്കത്തിലും ഒക്കുഹാരയുടെ മുന്നേറ്റമായിരുന്നു. എന്നാൽ 16-14 എന്ന സ്കോറിന് ലീഡ് ചെയ്തിരുന്ന ഒക്കുഹാരയെ തുടർ പോയിന്റുകളിലൂടെ സിന്ധു പിടിച്ച് കെട്ടി. തുടർച്ചയായി 5 പോയിന്റുകൾ സ്വന്തമാക്കി സിന്ധു 21-18 എന്ന സ്കോറിന് രണ്ടാം സെറ്റ് സ്വന്തം പേരിൽ എഴുതിച്ചേർത്തു.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ നീ​ണ്ട റാ​ലി​ക​ളി​ലൂ​ടെ സി​ന്ധു​വി​നെ ത​ള​ർ​ത്താ​നാ​യി​രു​ന്നു ഒ​ക്കു​ഹാ​ര​യു​ടെ ശ്ര​മം. എ​ന്നാ​ൽ ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റാ​ൻ സി​ന്ധു​വി​നാ​യി. സി​ന്ധു​വി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തി​നു മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞ ഒ​ക്കു​ഹാ​ര 21-18 ന് ​ഗെ​യി​മും മ​ൽസ​ര​വും കൈവിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ