പാരിസ്: ഫ്രഞ്ച് ഓപ്പൺ ലോക സൂപ്പർസീരീസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധു സെമിഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ ചെൻ യുഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-14, 21-14.

ലോക രണ്ടാം നമ്പർ താരമായ സിന്ധു വ്യക്തമായ മുൻതൂക്കത്തോടെയാണ് ചൈനീസ് താരത്തെ വീഴ്‌ത്തിയത്. സിന്ധു ആദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ സെമിയിലെത്തുന്നത്.

അതേസമയം, പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സെ​മി പോ​രാ​ട്ടം. സെ​മി​യി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത് ഇന്ത്യയുടെ തന്നെ എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യെ നേ​രി​ടും. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജി​യോ​ൺ ഹ​യോ​ക് ജി​ന്നി​നെ തോ​ൽ​പി​ച്ചാ​ണ് പ്ര​ണോ​യി അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്. സ്കോ​ർ: 21-16, 21-16.

നാ​ലാം സീ​ഡ് ചൈ​ന​യു​ടെ ഷി ​യു​കി​യെ 8-21, 21-19, 21-9 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ൽ എ​ത്തി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook