‘എന്റെ വേദനകൾക്ക് കാരണം ഇയാളാണ്, എന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ , ഞാൻ വീഴുമ്പോൾ, എനിക്ക് ശ്വാസം കിട്ടാതെ വരുമ്പോൾ ഇയാൾ സന്തോഷിക്കുന്നു ഞാൻ ഇയാളെ വെറുക്കുന്നു’ പറയുന്നത് ആരെപ്പറ്റിയാണെന്ന് അറിയേണ്ടേ? , ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്തിനെപ്പറ്റി ശിഷ്യയായ പി.വി സിന്ധുവിന്റെ വാക്കുകളാണ് ഇത്. എന്നാൽ ഈ വാക്കുകൾ ഒരിക്കലും സിന്ധുവിനെ സുവർണ്ണ നേട്ടങ്ങളിലേക്ക് നയി്ച്ച പുല്ലേല ഗോപിചന്ദിനെ വേദനിപ്പിക്കില്ല. കാരണം എന്തെന്നല്ലേ

എന്റെ വേദനകൾ ആസ്വദിക്കുന്ന കോച്ചാണ് എന്റെ ദൈവമെന്ന് പറയുകയാണ് പി.വി സിന്ധു ഇവിടെ. പ്രമുഖ എനർജി ഡ്രിങ്ക് നിർമ്മാതാക്കളായ ഗാറ്റോറൈഡിന്റെ പുതിയ പരസ്യത്തിലാണ് പി.വി സിന്ധു തന്റെ കോച്ചിനെപ്പറ്റി തുറന്ന് പറയുന്നത്. എന്റെ വേദനകളെ ആസ്വദിക്കുന്ന എന്റെ പരിശീലകനാണ് തന്റെ വിജയങ്ങളുടെ അടിത്തറയെന്നാണ് പരസ്യത്തിലൂടെ പി.വി സിന്ധു വ്യക്തമാക്കുന്നത്.

എന്നെ എന്നും വഴക്ക് പറയുന്ന ക്രൂരനായ ഗോപിചന്ദാണ് എന്നെ ഏറ്റവും വിശ്വസിക്കുന്നതെന്നും , എന്നേക്കാൾ ഏറെ എന്റെ കഴിവുകളെ വിശ്വസിക്കുന്നത് എന്റെ പരിശീലകനാണെന്നും സിന്ധു പറയുന്നു. പരിശീലകർക്കായി സമർപ്പിക്കുന്ന ഈ പരസ്യം കായിക താരങ്ങൾക്ക് ഇടയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. ഒരു നല്ല പരിശീലകനാണ് താരങ്ങളുടെ വിജയത്തിന്റെ അടിത്തറയെന്ന സന്ദേശമാണ് പരസ്യം നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ