ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിത താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധുവും. ഫോബ്സ് മാഗസിൻ പുറത്ത് വിട്ട വിലയേറിയ വനിത താരങ്ങളുടെ പട്ടികയിലാണ് സിന്ധുവും ഇടം പിടിച്ചത്. ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച ഏകതാരവും സിന്ധുവാണ്. ടെന്നീസ് ഇതിഹാസം സെറീന വില്യംസണാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഫോബ്സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ 13-ാം സ്ഥാനത്താണ് പി.വി.സിന്ധു. 5.5 മില്യൺ യു.എസ് ഡോളറാണ് സിന്ധുവിന്റെ വരുമാനം. ചൊവ്വാഴ്ചയാണ് ഫോബ്സ് വനിത താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.
.@Pvsindhu1 is the only Indian athlete in Forbes list of best-paid female athleteshttps://t.co/WB8WXn1xMV
— Express Sports (@IExpressSports) August 7, 2019
“ഇന്ത്യയുടെ ഏറ്റവും വിലയേറിയ വനിത കായിക താരമായി പി.വി.സിന്ധു നിലനിന്നു. ബിഡബ്ല്യൂഎഫ് ലോക ചാമ്പ്യൻഷിപ്പ് 2018ൽ സ്വന്തമാക്കിയ ഏക ഇന്ത്യൻ താരമാണ് പി.വി.സിന്ധു, ” ഫോബ്സ് എഴുതി.
Also Read: ബ്രാന്റുകള്‍ക്കും ഹിമ ഗോള്‍ഡന്‍ ഗേള്‍; ക്രിക്കറ്റിന് പുറത്തേക്ക് വളരുന്ന ബ്രാന്റിങ് സാധ്യതകള്‍
ഏറ്റവും കൂടുതൽ വരുമാനമുള്ള 15 വനിത കായിക താരങ്ങളുടെ പട്ടികയാണ് ഫോർബ്സ് പുറത്ത് വിട്ടത്. ഒന്നാം സ്ഥാനത്തുള്ള സെറീന വില്യംസണിന്റെ സമ്പാദ്യം 29.2 മില്യൺ യൂ.എസ് ഡോളറാണ്. രണ്ടാം സ്ഥാനത്ത് കഴിഞ്ഞ യു.എസ് ഓപ്പണിൽ സെറീനയെ പരാജയപ്പെടുത്തിയ നവോമി ഒസാക്കയാണ്. 23 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ സെറീനയെ പരാജയപ്പെടുത്തിയ ഒസാക്ക ചുരുങ്ങിയ സമയം കൊണ്ട് തന്നെ കായിക ലോകത്ത് തരംഗമായിരുന്നു. ഒസാക്കയുടെ സമ്പാദ്യം 24.3 മില്യൺ യു.എസ് ഡോളറാണ്.
Serena Williams tops Forbes list of best-paid female athletes, PV Sindhu tied at 13th – https://t.co/ApqHlWJKaI pic.twitter.com/nW38sxJQuR
— Indian Live Feed (@indianlivefeed) August 7, 2019
അതേസമയം പുതിയ സീസണിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സിന്ധുവിന് സാധിച്ചട്ടില്ല. ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ ജപ്പാന്റെ യമാഗുച്ചിയോട് പരാജയപ്പെട്ട സിന്ധു ജപ്പാൻ ഓപ്പണിൽ സെമി പോലും കാണാതെയാണ് പുറത്തായത്.