ന്യൂഡൽഹി: ഇന്ത്യൻ കായിക ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച വനിത കായികതാരം എന്ന് വിലയിരുത്തപ്പെടുന്ന പി.വി.സിന്ധുവിനെ പത്മഭൂഷൺ പുരസ്ക്കാരത്തിന് നിർദേശിച്ച് കേന്ദ്ര കായിക മന്ത്രാലയം. റിയോ ഒളിംപിക്സിൽ ഇന്ത്യക്കായി വെള്ളി നേടിയ സിന്ധുവിന് പത്മഭൂഷൺ നൽകണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഇന്ത്യൻ ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് സിന്ധുവിന് പുരസ്കാരം നൽകണമെന്നാണ് കായികമന്ത്രാലയം ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശുപാർശ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ