നാടിന് വേണ്ടി നിസ്വാര്‍ത്ഥമായും അശ്രാന്തമായും പ്രവര്‍ത്തിക്കുന്ന നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കുള്ള പിറന്നാള്‍ സമര്‍പ്പണമാണ് ഈ വിജയമെന്ന് ഇന്ന് കൊറിയന്‍ സൂപ്പര്‍ സീരീസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്‍റെന്‍ താരം പി വി സിന്ധു. പി എം ഓ ഇന്ത്യയുടെ ട്വിറ്റെറിലെ അഭിനന്ദത്തിനു മറുപടി പറയുകയായിരുന്നു സിന്ധു.

‘കൊറിയന്‍ സൂപ്പര്‍ സീരീസില്‍ വിജയം വരിച്ച പി വി സിന്ധുവിന് അനുമോദനങ്ങള്‍. ഈ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു.’ എന്നാണ് പ്രധാനമന്ത്രി സിന്ധുവിനെ അഭിനന്ദിച്ചത്.

നോസോമി ഒകുഹരക്കൊപ്പം

പ്രധാനമന്ത്രിയെ കൂടാതെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്കര്‍, നടന്‍ അമിതാഭ് ബച്ചന്‍, കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്, മലയാളം സൂപ്പര്‍ താരം മോഹന്‍ലാല്‍ എന്നിവര്‍ സിന്ധുവിനെ സോഷ്യല്‍ മീഡിയയില്‍ അനുമോദിച്ചു.

കൊറിയന്‍ സൂപ്പര്‍ സീരീസിലെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍റെ നോസോമി ഒകുഹരയെയാണ് സിന്ധു മുട്ടു കുത്തിച്ചത്. ഇവരോട് തന്നെയാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഗ്ലാസ്ഗ്ലോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു പോരാടി തൊറ്റത്‌. അത് കൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടി മധുരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook