ഗ്ലാസ്‌​ഗോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ദ​ക്ഷി​ണ കൊ​റി​യ​ൻ താ​രം കിം ​ഹ്യോ മിന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 21-16, 21-14.

ലോ​ക റാ​ങ്കിം​ഗി​ലെ 42 സ്ഥാനക്കാരിയായ കിം ഹ്യോ മിന്നിനെ അനായാസമാണ് നാലാം റാങ്കുകാരിയായ പി..വി സിന്ധു മറികടന്നത്. വെ​റും 49 മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് മത്സ​രം നീ​ണ്ടു​നി​ന്ന​ത്. അ​പാ​ര ഫോ​മി​ലാ​യി​രു​ന്ന സി​ന്ധു ആ​ദ്യ ഗെയിമി​ൽ ഏകപക്ഷീയമായാണ് മുന്നേറിയത്. 8-0 എന്ന ലീഡ് നേടിയതിന് ശേഷമാണ് സിന്ധു 21-16 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയത്.

ര​ണ്ടാം ഗെയിമി​ലും തു​ട​ക്ക​ത്തി​ൽ സി​ന്ധു ലീ​ഡ് സ്വ​ന്ത​മാ​ക്കി. 3-7 ന് ​പി​ന്നി​ൽ​നി​ന്ന് ക​യ​റി​വ​ന്ന കിം ​ലീ​ഡ് (8-11) കു​റ​ച്ചു​കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ സി​ന്ധു എ​തി​രാ​ളി​യെ നി​ഷ്പ്ര​ഭ​മാ​ക്കി ലീ​ഡ് വ​ർ​ധി​പ്പി​ക്കു​ക​യും ഗെ​യിം 21-14 ന് ​സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook