Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ: പി.വി.സിന്ധു സെമിയിൽ, ജയം ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം

മൂന്നാം സെറ്റ് വളരെ ആവേശകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോയ മൂന്നാം സെറ്റിൽ അവസാന നിമിഷങ്ങളിൽ സിന്ധു സ്‌കോർ ചെയ്തു

മുംബൈ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധു സെമിയിൽ. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

മൂന്ന് സെറ്റുകളുടെ പോരാട്ടത്തിൽ 2-1 നാണ് സിന്ധു ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യൻ താരം നടത്തിയത്. ആദ്യ സെറ്റ് യമാഗൂച്ചി സ്വന്തമാക്കിയത് 16-21 എന്ന നിലയിലാണ്. രണ്ടാം സെറ്റിൽ അതേ സ്‌കോറിനു തന്നെ യമാഗൂച്ചിയെ വീഴ്‌ത്തി സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തി.

Read Also: WhatsApp, Instagram suffers worldwide outage: വാട്‌സാപ്പും ഇൻസ്റ്റഗ്രാമും പണിമുടക്കി

മൂന്നാം സെറ്റ് വളരെ ആവേശകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോയ മൂന്നാം സെറ്റിൽ അവസാന നിമിഷങ്ങളിൽ സിന്ധു സ്‌കോർ ചെയ്തു. ഒടുവിൽ 21-19 എന്ന നിലയിൽ മൂന്നാം സെറ്റും സിന്ധു സ്വന്തമാക്കി. ഒരു മണിക്കൂർ 15 മിനിറ്റാണ് മത്സരം നീണ്ടത്.

കഴിഞ്ഞ മൂന്ന് തവണ യമാഗൂച്ചിയെ നേരിട്ടപ്പോഴും സിന്ധു പരാജയപ്പെടുകയായിരുന്നു. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ് സെമിയിൽ ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനത്തുള്ള പാർപാവീ ചോചുവോങ് ആണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pv sindhu beats yamaguchi in a classic to make all england semis

Next Story
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു: സൂര്യകുമാർ യാദവും പ്രസിദ്ധ് കൃഷ്ണയും ക്രുനാൽ പാണ്ഡ്യയും ടീമിൽIndia Australia T 20 Series, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര, India Australia T 20 Match Score, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 മത്സരം സ്കോർ, Virat Kohli, വിരാട് കോഹ്‌ലി, Sanju Samson, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com