ദുബായ് ഓപ്പൺ സിരിസിൽ ഇന്ത്യൻ താരം പി.വി സിന്ധു​ ഫൈനലിൽ കടന്നു. സെമിഫൈനലിൽ ചൈനയുടെ ചെൻ യു ഫിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് പി.വി സിന്ധു ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്രെ വിജയം. സ്കോർ 21-15,21-16.

ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ യാമഗൂച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. നാളെ വൈകിട്ടാണ് ഫൈനൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ