ഹൈദരാബാദ്: ഒളിന്പിക്സ് വെള്ളിമെഡൽ ജേതാവ് പിവി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാൻ തീരുമാനം. ആന്ധ്രപ്രദേശിലാണ് ഇന്ത്യയുടെ അഭിമാന താരമായ സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിക്കുക. ഇത് സംബന്ധിച്ച ബില്ലിന് ആന്ധ്രപ്രദേശ് നിയമസഭയിൽ അംഗീകാരം ലഭിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശിന് പുറമേ തെലങ്കാനയും സിന്ധുവിന് സമാന പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സിന്ധു ആന്ധ്രയുടെ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു.

നിലവിൽ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജരായ സിന്ധു ഡെപ്യൂട്ടി കളക്ടർ പദവിയിലേക്കുയരുമ്പോൾ രാജ്യത്തെ കായിക താരങ്ങൾക്കുള്ള ബഹുമതിയായാണ് കായിക ലോകം ഇതിനെ കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook