ജഡേജ, രാഹുൽ, മന്ദാന എന്നിവരുൾപ്പടെ മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്ക് നാഡയുടെ നോട്ടീസ്

ഇത്രയും കാലമായിട്ടും പാസ്‌വേർഡ് പ്രശ്നം പരിഹരിക്കാത്തത് എന്താണെന്ന് നാഡ ചോദിക്കുന്നു

india vs bangladesh, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്, ind vs ban, ind vs ban live score, ind vs ban 2019, മായങ്ക് അഗർവാൾ, ind vs ban 1st test, ind vs ban 1st test live score, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സ്കോർ, ind vs ban 1st test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs bangladesh test, star sports 1, star sports 2 live, star sports 3 live, hotstar live cricket,india vs bangladesh live streaming, india vs bangladesh 1st test live streaming, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ മുതിർന്ന താരങ്ങളുൾപ്പടെയുള്ളവർക്ക് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ നോട്ടീസ്. വിവരങ്ങൾ കൈമാറത്തതിനെ തുടർന്നാണ് പുരുഷ താരങ്ങളായ ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ എന്നിവർക്കും വനിത താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവരുൾപ്പടെ പത്ത് പേർക്ക് നാഡ നോട്ടീസ് നൽകിയിരിക്കുന്നത്.

താരങ്ങൾ നേരിട്ട് വിവരങ്ങൾ നൽകുന്നതിന് പകരം ബിസിസിഐയാണ് ഇത് ചെയ്യുന്നത്. എന്നാൽ പാസ് വേർഡിലുള്ള പ്രശ്നമാണ് ഈ നടപടി പൂർത്തിയാക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം.

ബിസിസിഐയുടെ വാദം പരിശോധിക്കുമെന്ന് നാഡ അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്രയും കാലമായിട്ടും പാസ്‌വേർഡ് പ്രശ്നം പരിഹരിക്കാത്തത് എന്താണെന്ന് നാഡ ചോദിക്കുന്നു. മൂന്ന് തവണ ഇത്തരത്തിൽ വിവരങ്ങൾ നൽകാതിരുന്നാൽ രണ്ട് വർഷം വരെ താരങ്ങൾക്ക് വിലക്ക് ലഭിക്കും.

സാധാരണ ഗതിയിൽ രണ്ട് വഴികളാണ് താരങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ളത്. ഒന്നെങ്കിൽ താരങ്ങൾ തന്നെ അല്ലെങ്കിൽ അതാത് അസോസിയേഷനുകളോ ബോർഡുകളോ. ബോർഡിന് പാസ്‌വേർഡ് പ്രശ്നമുണ്ടെങ്കിൽ കളിക്കാർ തന്നെ അവരവരുടെ വിവരങ്ങൾ നൽകണം. ഏതാനും മാർഗനിർദേശങ്ങൾ പാലിച്ചാൽ അത് എളുപ്പത്തിൽ നൽകാവുന്നതെയുള്ളു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pujara jadeja rahul mandhana deepti get nada notice

Next Story
മുൻ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റർshahid afridi, ഷാഹിദ് അഫ്രീദി,shahid afridi age, ഷാഹിദ് അഫ്രീദി പ്രായം,afridi age,അഫ്രീദി വയസ്, shahid afridi cricket, shahid afridi book, afridi book, cricket news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com