scorecardresearch
Latest News

അശ്വിന്റെ വെല്ലുവിളി സ്വീകരിച്ച് പൂജാര, നേടിയത് രണ്ട് വർഷത്തിനിടയിലെ ആദ്യ സിക്സ്

ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറുമായി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിൽ പൂജാര വെല്ലുവിളി ഏറ്റെടുത്താൽ താൻ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമെന്ന് അശ്വിൻ പറഞ്ഞിരുന്നു

Indian Cricket Team, Pujara
ഫയൽ ചിത്രം

ഒടുവിൽ അശ്വിന്റെ വെല്ലുവിളി പൂജാര സ്വീകരിച്ചു. സ്പിന്നർക്കെതിരെ ഒരു സിക്സ് നേടി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് പൂജാര സ്പിന്നർ അജാസ് പട്ടേലിന്റെ പന്ത് സിക്സർ പായിച്ചത്.

അജാസ് പട്ടേലിന്റെ ഒരു ഹാഫ് ട്രാക്കർ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് പൂജാര സിക്സർ നേടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ പൂജാരയുടെ ആദ്യ സിക്സ് ആയിരുന്നു അത്. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു പൂജാര അവസാനമായി ഒരു സിക്സർ അടിച്ചത്.

ഈ വർഷം ആദ്യം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്, രവിചന്ദ്രൻ അശ്വിൻ പൂജാരയെ ഒരു സ്പിന്നറിനെതിരെ സിക്‌സർ അടിക്കാൻ വെല്ലുവിളിച്ചിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറുമായി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിൽ പൂജാര വെല്ലുവിളി ഏറ്റെടുത്താൽ താൻ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമെന്ന് അശ്വിൻ പറഞ്ഞിരുന്നു.

Also Read: പട്ടേലിന് പത്തരമാറ്റ്

പുജാര ഒരു ഓഫ് സ്പിന്നറിനെതിരെ സിക്സർ നേടുന്നത് നമ്മൾ എപ്പോഴെങ്കിലും കാണുമോ?” എന്നായിരുന്നു അശ്വിന്റെ ചോദ്യം.

ഇതിനു, “അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഒരിക്കലെങ്കിലും സിക്സർ നേടണമെന്ന് ഞാൻ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അവന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല, അവൻ അതിന് എനിക്ക് വലിയ കാരണങ്ങളാണ് നൽകുന്നത്.” എന്നായിരുന്നു റാത്തോറിന്റെ മറുപടി.

അപ്പോഴാണ് അശ്വിൻ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചത്, “നമ്മൾ കളിക്കാൻ പോകുന്ന ഈ ഇംഗ്ലീഷ് പരമ്പരയിൽ മൊയീൻ അലിയെയോ മറ്റേതെങ്കിലും സ്പിന്നർമാരേയോ അദ്ദേഹം ക്രീസിൽ നിന്നും പുറത്തിറങ്ങി സിക്സർ പറത്തിയാൽ, ഞാൻ എന്റെ മീശ പകുതിയെടുത്തു കളിക്കാൻ ഇറങ്ങും. ഇതൊരു തുറന്ന വെല്ലുവിളിയാണ്,” അശ്വിൻ പറഞ്ഞു.

അന്നേരം ശിഷ്യനെ അറിയുന്ന റാത്തോർ മറുപടി പറഞ്ഞത്, “അത് വലിയ വെല്ലുവിളിയാണ്. അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നില്ല,” എന്നായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pujara accepts ashwins challenge and wallops his first 6 in two years