/indian-express-malayalam/media/media_files/2025/12/09/indian-express-investigation-2025-12-09-19-05-30.jpg)
Express Photo by Lalith Kalidas
രാജ്യാന്തര തലത്തിലെ ഇന്ത്യൻ ക്രിക്കറ്റിന്റെവളർച്ചനമ്മുടെ കടുപ്പമേറിയ, വിട്ടുവീഴ്ചയില്ലാത്ത ഒരു സംവിധാനത്തിന്റെ ബലത്തിലാണ് നിലനിൽക്കുന്നത്. അവസരത്തിനായി കാത്തിരിക്കുന്ന പ്രതിഭകളുടെ വലിയൊരു കൂട്ടം രാജ്യത്തുണ്ട്. ഇവർക്കിടയിൽ അവസരത്തിനായി വിട്ടുവീഴ്ചയില്ലാത്ത മത്സരം നടക്കുന്നു. ഐപിഎൽ എന്ന സ്വപ്നവും ഇവരുടെ മത്സരവീര്യം കൂട്ടുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് അതികഠിനമായ സെലക്ഷൻ പ്രക്രിയകൾ വേണ്ടിവരുന്നു. ഇവിടെ സെലക്ഷൻ ഫെയർ ആയിരിക്കും എന്ന വിശ്വാസത്തിലൂന്നിയാണ് ഇന്ത്യയിലെ ക്രിക്കറ്റിന്റെ സംവിധാനം നിലനിൽക്കുന്നത്. പക്ഷേ പുതുച്ചേരിയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്.
അഡ്രസ്സ് കൃത്രിമമായി ഉണ്ടാക്കുന്നു. പണം നൽകിയാൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ലഭിക്കും. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന്റെ (CAP) യുടെയും, ഇത് നിരീക്ഷിക്കാൻ ചുമതലപ്പെട്ട ബിസിസിഐയുടെയും (BCCI) മൂക്കിന് താഴെയാണ് ഇങ്ങനെ യോഗ്യരല്ലാത്തവർക്ക് സെലക്ഷൻ നൽകുന്ന സിസ്റ്റം പ്രവർത്തിക്കുന്നത്, ദ് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ദ് ഇന്ത്യൻ എക്സ്പ്രസ് ഈ കേന്ദ്രഭരണ പ്രദേശത്തെ കളിക്കാർ സമർപ്പിച്ച രണ്ടായിരത്തിൽ അധികം രജിസ്ട്രേഷൻ ഫോമുകൾ പരിശോധിച്ചു. ഡസൻ കണക്കിന് മുൻ കളിക്കാരുമായും നിലവിലെ കളിക്കാരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ഇത് കൂടാതെ സ്ഥലത്തെ ലിസ്റ്റ് ചെയ്തിട്ടുള്ള നിരവധി താമസസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിലാസങ്ങൾ ട്രാക്ക് ചെയ്യുകയും ചെയ്തു.
പ്രധാനമായും സ്വകാര്യ അക്കാദമികളിലെ പരിശീലകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 1.2 ലക്ഷം രൂപയുടെ പാക്കേജും സിഎപി ടീമുകളിലേക്ക് വേഗത്തിൽ പ്രവേശനവും ലഭിക്കുന്നതിനുമായി ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. ഇതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഴയ തീയതി വെച്ചുള്ള പ്രവേശന രേഖകൾ, വ്യാജ ആധാർ വിലാസങ്ങൾ, അല്ലെങ്കിൽ ജോലി രേഖകൾ എന്നിവയെല്ലാം പ്രാദേശിക കളിക്കാരാണ് എന്ന് തെളിയിക്കാനായി തയ്യാറാക്കി നൽകുന്നു.
Also Read; 'എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു'; മഹികയുടെ വിഡിയോ വിവാദത്തിൽ ഹർദിക് പാണ്ഡ്യ
ഇതൊരു ഉദാഹരണമായി കണക്കിലെടുക്കുക: വിവിധ സി.എ.പി. സ്ക്വാഡുകളുടെ ഭാഗമായ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 17 "പ്രാദേശിക" ക്രിക്കറ്റർമാർക്കെല്ലാമായുള്ളത് മൂലക്കുളത്തെ മോത്തിലാൽ നഗറിലുള്ള ഒരൊറ്റ ആധാർ വിലാസം ആണ്. ആ വീട്ടുടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ, "വീടിന്റെ ഒരു ഭാഗം കുറച്ച് വർഷം മുമ്പ് നാല് ക്രിക്കറ്റർമാർക്ക് വാടകയ്ക്ക് നൽകിയിരുന്നു. വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് അവരെ ഒഴിപ്പു."
എന്തുകൊണ്ടാണ് പുതുച്ചേരിയിലേക്ക്?
രഞ്ജി ട്രോഫി മത്സരം കളിച്ച് കഴിഞ്ഞാൽ അവസരങ്ങളുടെ വലിയൊരു ലോകമാണ് തെളിയുന്നത്. പ്രശസ്തി അതിനൊപ്പം മാച്ച് ഫീ, സ്പോർട്സ് ക്വാട്ടയിൽ ജോലി എന്നിവയെല്ലാം ലഭിക്കും. ഏഴ് ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ജൂനിയർ താരത്തിന് സീസണിൽ മാച്ച് ഫീയിലൂടെ 11.2 ലക്ഷം രൂപ കണ്ടെത്താനാവും. മാത്രമല്ല സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയാൽ ഐപിഎൽ ഫ്രാഞ്ചൈസികളുടേയും ശ്രദ്ധ പിടിക്കാം.
വയർ ആൻഡ് കേബിൾ കമ്പനിയായ സീചെം ടെക്നോളജീസ് ലിമിറ്റഡിന്റെ ഉടമയായ പി ദാമോദരനാണ് സി.എ.പി. (CAP) സ്ഥാപിച്ചത്. അദ്ദേഹത്തിനെതിരെ തന്നെ ഇപ്പോൾ കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിന്റെ പേരിലും ക്രമക്കേടുകളെക്കുറിച്ചും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട് (ഇതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക.)
ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ ക്രിക്കറ്റ് ബോഡി എന്ന നിലയിലും ലോകത്തിലെ മികച്ച 10 സ്പോർട്സ് ലീഗുകളിൽ ഒന്നായ ഐപിഎല്ലിന്റെ ഉടമ എന്ന നിലയിലും രാജ്യാന്തര തലത്തിൽ അഭിമാനം കൊള്ളുന്ന ബിസിസിഐയുടെ വോട്ടിങ് അംഗം കൂടിയാണ് സി.എ.പി. എന്നിട്ടും ബിസിസിഐയുടെ നിഴലിൽ ഈ "കൃത്രിമം കാണിച്ച" സംവിധാനങ്ങൾ തഴച്ചുവളരുകയാണ്, മുൻ പുതുച്ചേരി ഫാസ്റ്റ് ബൗളർ ശാന്തമൂർത്തി ഇതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഔദ്യോഗിക രേഖകൾ പരിശോധിച്ചപ്പോൾ, ദി ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തിയത്:
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ടീം കളിച്ച 29 രഞ്ജി മത്സരങ്ങളിൽ പുതുച്ചേരിയിൽ ജനിച്ച അഞ്ച് കളിക്കാർ മാത്രമാണ് ഉൾപ്പെട്ടത്. ഈ സീസണിലെ വിനു മങ്കാദ് ട്രോഫിയിലെ അണ്ടർ 19 ഉദ്ഘാടന മത്സരത്തിൽ കളിച്ച 11 കളിക്കാരില്‍ ഒൻപത് പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് "പ്രാദേശികർ" എന്ന് ലേബലിൽ റിക്രൂട്ട് ചെയ്യപ്പെട്ടവരായിരുന്നു.
കഴിഞ്ഞ സീസണിൽ, 15 അംഗ സീനിയർ പുരുഷ സ്ക്വാഡിലെ ഒരു മത്സരത്തിൽ പോലും നാലിൽ കൂടുതൽ പുതുച്ചേരിയിൽ ജനിച്ച കളിക്കാർ ഉണ്ടായിരുന്നില്ല. ബാക്കി കളിക്കാർ "പ്രാദേശികർ" എന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളുമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരായിരുന്നു.ഓരോ സീനിയർ ടീമിനും ഔദ്യോഗികമായി മൂന്ന് "പുറത്തുനിന്നുള്ള" കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ.
2025-26 രഞ്ജി ട്രോഫിയിൽ, സീസണിന്റെ ആദ്യ പകുതിയിൽ പുതുച്ചേരിയുടെ അഞ്ച് മത്സരങ്ങളിൽ ഒന്നിലും ഒരു പ്രാദേശിക കളിക്കാരനും കളിച്ചില്ല.
2025 ലെ ടി20 പുതുച്ചേരി പ്രീമിയർ ലീഗ് (PPL) സീസണിൽ പുറത്തുനിന്നുള്ള ക്രിക്കറ്റർമാരെ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ചതിന് അഞ്ച് പ്രാദേശിക ക്രിക്കറ്റർമാരെ സി.എ.പി. (CAP) വിലക്കി.
2019ൽ, പുതുച്ചേരിയിൽ നിന്നുള്ള ആറ് കളിക്കാർ അവരുടെ രജിസ്ട്രേഷൻ രേഖകളിൽ "സെന്തിൽ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന വ്യാജ പേര് നൽകിയതിന് ബിസിസിഐ അവരെ വിലക്കിയിരുന്നു.
ഉത്തരേന്ത്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർ വന്ന് പണം നൽകി തൊട്ടടുത്ത ദിവസം മുതൽ കളിക്കാനിറങ്ങുന്നു. ഒരു വർഷം പുതുച്ചേരിയിൽ താമസിച്ചതിന്റെ രേഖയില്ലാതെ തന്നെ അവർക്ക് കളിക്കാനാവുന്നു," ശാന്തമൂർത്തി പറഞ്ഞു.
2019ൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ബൗളറായി ശാന്തമൂർത്തി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. പിന്നീട്, 41 വയസ്സും 129 ദിവസവും പ്രായമുള്ളപ്പോൾ, ടി20 മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന (മുംബൈയ്‌ക്കെതിരെ) ഏറ്റവും പ്രായം കൂടിയ പേസറായും അദ്ദേഹം മാറി.
ശാന്തമൂർത്തിയുടെ അഭിപ്രായത്തിൽ, ഈ സമാന്തര സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് സ്വകാര്യ അക്കാദമികളിലെ പരിശീലകരാണ്. "രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളിക്കാരെ താൻ പരിശീലിപ്പിക്കുന്ന അക്കാദമിയിലേക്ക് കൊണ്ടുവരുന്ന ഒരു പരിശീലകനെ എനിക്കറിയാം. പണം നൽകാൻ കഴിവുള്ളവർ മൈതാനത്തെത്തി ഒരു കരാർ ഉറപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാദങ്ങളെ പ്രാദേശിക ക്രിക്കറ്റ് വൃത്തങ്ങളിൽ സ്വാധീനമുള്ള വ്യക്തിയായ എസ്. വെങ്കിട്ടരാമൻ നിഷേധിക്കുകയാണ്. അദ്ദേഹത്തിന്റെ സിവി തന്നെ സംസാരിക്കുന്നു, സി.എ.പി. ജോയിന്റ് സെക്രട്ടറി (2019-22); പി.പി.എൽ. ഫ്രാഞ്ചൈസി കോച്ച്, സൗത്ത് സോൺ ദുലീപ് ട്രോഫി 2025-26 അസിസ്റ്റന്റ് കോച്ച്, സി.എ.പി. അണ്ടർ 19 പുരുഷ ടീം കോച്ച്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ കാർത്തികേയൻ 2025 സെപ്റ്റംബറിൽ സി.എ.പി. സെക്രട്ടറിയായി.
"യോഗ്യതയുടെ കാര്യത്തിൽ ബിസിസിഐയുടെ നടപടിക്രമങ്ങൾ മാത്രമാണ് ഞങ്ങൾ പിന്തുടരുന്നത്. ഒരു കളിക്കാരൻ സമർപ്പിക്കുന്ന ആധാർ, പാൻ പോലുള്ള സർക്കാർ രേഖകൾ ക്രോസ്-വെരിഫൈ ചെയ്യേണ്ട ഉത്തരവാദിത്തം എങ്ങനെയാണ് സംസ്ഥാന അസോസിയേഷന് ഉണ്ടാവുക? എല്ലാ രേഖകളും ഞങ്ങൾ ക്രോസ് വെരിഫിക്കേഷനായി ബിസിസിഐക്ക് കൈമാറുകയാണ് ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു.
Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
പുറത്തുനിന്നുള്ള കളിക്കാരെ സി.എ.പി. സ്ക്വാഡുകളിലേക്ക് അതിവേഗം ഉൾപ്പെടുത്തുന്നു എന്ന ആരോപണം നേരിടുന്ന ജഗത് അക്കാദമി എന്ന സ്വകാര്യ ക്രിക്കറ്റ് പരിശീലന കേന്ദ്രവും വെങ്കിട്ടരാമൻ നടത്തുന്നുണ്ട്. ഈ ആരോപണം നിഷേധിച്ചുകൊണ്ട് വെങ്കിട്ടരാമന്റെ വാക്കുകൾ ഇങ്ങനെ, "പോണ്ടിച്ചേരി വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇവിടെയുള്ള പ്രാദേശിക കളിക്കാർക്കിടയിൽ മികച്ച നിലവാരമുള്ളവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് ഞങ്ങൾ പശ്ചാത്തലം നോക്കാതെ നന്നായി കളിക്കുന്നവരെ തിരഞ്ഞെടുക്കുന്നു."
ഭാരതിദാസൻ പോണ്ടിച്ചേരി ക്രിക്കറ്റേഴ്‌സ് ഫോറം സ്ഥാപകനായ സെന്തിൽ കുമാരന്റെ അഭിപ്രായത്തിൽ, "പോണ്ടിച്ചേരി ക്രിക്കറ്റിലെ എല്ലാ പ്രശ്‌നങ്ങളുടെയും പ്രാഥമിക കാരണം ഈ ഒരു വർഷത്തെ യോഗ്യതാ മാനദണ്ഡമാണ്. ഇത് ഞാൻ ബിസിസിഐക്ക് അയച്ച ഇമെയിലുകളിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്." പ്രാദേശിക കളിക്കാർ ചേർന്ന് സി.എ.പി.ക്കെതിരായ പരാതികൾ ബിസിസിഐയിൽ ഉന്നയിക്കാൻ ഒരു "ഔദ്യോഗിക മാർഗ്ഗം" കൊണ്ടുവരുന്നതിനാണ് ഈ ഫോറം രൂപീകരിച്ചത്.
വിദർഭയുടേതിന് സമാനമായ ഒരു ഘടന സ്വീകരിക്കാൻ ആണ് കുമാരൻ ബിസിസിഐയോട് അഭ്യർത്ഥിക്കുന്നത്. ബിസിസിഐ മാനദണ്ഡങ്ങൾക്ക് പുറമെ, 2005ൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമായി യോഗ്യതാ മാനദണ്ഡങ്ങൾ രൂപീകരിച്ചിരുന്നു. പ്രാദേശിക കളിക്കാരായി പരിഗണിക്കാൻ മൂന്ന് വർഷത്തെ വിദ്യാഭ്യാസ രേഖയോ അല്ലെങ്കിൽ അഫിലിയേറ്റഡ് ക്ലബ്ബുകളുമായി കളിച്ചതിന്റെ എക്സ്പീരിയൻസ് സെർട്ടിഫിക്കറ്റോ നൽകണം എന്നാണ് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ചട്ടം കൊണ്ടുവന്നത്.
ബിസിസിഐ നിയമങ്ങൾ എങ്ങനെ മറികടക്കുന്നു: 5 വിലാസങ്ങളുടെ കഥ
ബിസിസിഐയുടെ നിയമങ്ങൾ അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരത്തിന് യോഗ്യതയ്ക്കായി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ്റെ അധികാരപരിധിയിലുള്ള പ്രദേശത്ത് ഒരു വർഷത്തെ തൊഴിൽ ചെയ്തതിൻ്റെ തെളിവോ, അല്ലെങ്കിൽ പുതിയ സീസൺ തുടങ്ങുന്നതിന് മുൻപുള്ള കലണ്ടർ വർഷത്തിലെ വിദ്യാഭ്യാസ കോഴ്സിൻ്റെ തെളിവോ, അതോടൊപ്പം കുറഞ്ഞത് ഒരു വർഷത്തെ താമസ രേഖയോ ഉണ്ടെങ്കിൽ നൽകാം. അങ്ങനെയെങ്കിൽ പ്രാദേശിക കളിക്കാരനായി യോഗ്യത നേടാം.
സി.എ.പി.യുടെ കളിക്കാരുടെ രജിസ്ട്രേഷൻ ഫോമുകളിൽ പതിവായി കണ്ടുവന്നിരുന്ന അഞ്ച് താമസ സ്ഥലങ്ങളിലും മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ദ് ഇന്ത്യൻ എക്സ്പ്രസ് അന്വേഷിച്ചു.
മോത്തിലാൽ നഗർ, മൂലക്കുളം: രേഖകൾ പ്രകാരം, ഈ രണ്ട് നിലയുള്ള വീട് എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 17 ക്രിക്കറ്റർമാരുടെ താമസസ്ഥലമാണ്. ഇവരിൽ ആറ് പേർ പോണ്ടിച്ചേരിയുടെ 2025-26 സീനിയർ ടീം കളിക്കാരാണ്. ഏഴ് പേർ 2025 ജൂലൈയിൽ പോണ്ടിച്ചേരി പ്രീമിയർ ലീഗിൽകളിച്ചവർ. മൂന്ന് പേർ 2024 സെപ്റ്റംബറിൽ സി.എ.പി.ക്ക് വേണ്ടി അവസാനമായി കളിച്ചവർ. മറ്റൊരാൾ ഇംഗ്ലണ്ടിൽ ക്ലബ് ക്രിക്കറ്റ് കളിക്കുന്നു. രേഖകൾ അനുസരിച്ച്, ജഗത് അക്കാദമിയിൽ നിന്നുള്ള ഒരു U-23 കളിക്കാരനാണ് ഇവിടത്തെ ഏറ്റവും പുതിയയാൾ.
Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്
വീട്ടുടമസ്ഥൻ പറഞ്ഞത് കുറച്ച് വർഷം മുമ്പ് നാല് ക്രിക്കറ്റർമാർക്ക് വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകിയിരുന്നു എന്നാണ്. വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് അവരെ ഒഴിപ്പിച്ചു. അത് കൂടാതെ അവരെ ഇവിടെ കൊണ്ടുവന്ന സി.എ.പി.യെ സമീപിക്കേണ്ടിയും വന്നു. 11 കളിക്കാർ ഞങ്ങളുടെ വിലാസം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല," ഉടമ കൂട്ടിച്ചേർത്തു.
നൈനാർ മണ്ഡപം (Nainar Mandapam): മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഇതര സംസ്ഥാന ക്രിക്കറ്റർമാരുടെ രേഖകളിൽ ഈ വിലാസം ആണ് ഉള്ളത്. ഈ കളിക്കാർക്ക് കെട്ടിടം വാടകയ്ക്ക് നൽകുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ഈ മൂന്ന് കളിക്കാർ 2025 ഫെബ്രുവരി മുതൽ (അതായത് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത അതേ മാസം മുതൽ) സി.എ.പി.ക്ക് വേണ്ടി മത്സരങ്ങളിൽ കളിച്ചതായും രേഖകൾ കാണിക്കുന്നു.
റൂ റോമെയ്ൻ റോളണ്ട് (Rue Romain Rolland): വൈറ്റ് ടൗണിലുള്ള ഈ വിലാസം അടുത്തിടെ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ട്രയൽസിൽ പങ്കെടുത്ത ഒരു ബോളറുടെ 2019 മുതലുള്ള ആധാർ രേഖകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ കളിക്കാരനെ കണ്ടതായി ഓർക്കുന്നില്ലെന്ന് കെട്ടിടത്തിന്റെ കാര്യസ്ഥൻ പറഞ്ഞു. വീട്ടുടമസ്ഥനായ അശ്വിൻ പറഞ്ഞത് ഇങ്ങനെ,"ഞാൻ മൂന്ന് വർഷം മുമ്പ് ഒരു ബന്ധുവിൽ നിന്നാണ് ഈ വീട് വാങ്ങിയത്. ഈ കളിക്കാരൻ ആരാണെന്ന് എനിക്കറിയില്ല. ഈ അപ്പാർട്ട്മെന്റ് 2022 മുതൽ പൂട്ടിയിട്ടിരിക്കുകയാണ്. ഞാനും കുടുംബവും നഗരത്തിൽ മറ്റൊരിടത്താണ് താമസിക്കുന്നത്."
നിരവധി കളിക്കാരുടെരേഖകളിൽ സ്ഥാപനമായിരേഖപ്പെടുത്തിയിട്ടുള്ളനെല്ലിത്തോപ്പിലെശ്രീവിവേകാനന്ദഐ.ടി.ഐയിൽ ദിഇന്ത്യൻ എക്സ്പ്രസ്എത്തിയപ്പോൾകണ്ടത് 2021ൽ അടച്ചുപൂട്ടുന്നതുവരെസ്ഥാപനംപ്രവർത്തിച്ചിരുന്നപഴയതുരുമ്പിച്ചടിൻ ഷീറ്റ്മേഞ്ഞഒരുകെട്ടിടമാണ്. ഈ ഐ.ടി.ഐയുടെപേര്പിന്നീട്വില്ലിയനൂരിലെരാമചന്ദ്രപാരാമെഡിക്കൽ സയൻസ്കോളേജിന്കീഴിൽ ലിസ്റ്റ്ചെയ്തിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ളകുറഞ്ഞത്രണ്ട്ക്രിക്കറ്റർമാരെങ്കിലുംരാമചന്ദ്രകോളേജിൽ വയർമാൻ കോഴ്സ്ചെയ്യുന്നതായിരേഖകളിൽ കാണിച്ചിരിക്കുന്നു. കോളജ്പ്രിൻസിപ്പലിന്റെപ്രതികരണംലഭ്യമല്ലായിരുന്നു. ഈ രണ്ട് കളിക്കാരെ ബന്ധപ്പെട്ടപ്പോൾ ഇവരിലൊരാൾ പി.പി.എൽ. 2025 സീസണിൽ കളിച്ചശേഷംനാട്ടിലേക്ക്മടങ്ങിയെന്ന് അറിയാനായി.
യു.പി.യിൽ ജനിച്ചഒരുU23 ക്രിക്കറ്റ് താരത്തിന്റെ രേഖകളിലെ വിലാസം തിരഞ്ഞപ്പോൾ ചെന്നെത്തിയത് കണ്ടത് സ്കൂൾ കുട്ടികൾക്കായുള്ള ഒരു സ്വകാര്യ ട്യൂഷൻ സെനന്ററാണ്.
റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യൻ എക്സ്പ്രസ് സീനിയർ സബ് എഡിറ്റർ ലളിത് കാളിദാസ്.
Read More: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us