ദോഹ: ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര സ്വർണം സ്വന്തമാക്കിയത്. 4.14.56 മിനിറ്റിലാണ് ചിത്ര ഫിനീഷ് ചെയ്തത്. കഴിഞ്ഞ ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിലും ഈയിനത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിംഗ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം.
ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ ഹെപ്റ്റാത്ത്ലണിൽ സ്വപ്ന ബർമ്മനും മലയാളികളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ എന്നിവരടങ്ങിയ മിക്സഡ് റിലേ ടീമുമാണ് വെള്ളിമെഡലുകൾ നേടിയത്.